തണൽ തേടി: ഭാഗം 30

തണൽ തേടി: ഭാഗം 30

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.. അത്ഭുതത്തോടെ അവൻ അവളെ നോക്കി... "ദൈവം വിധിച്ചത് എന്റെ ഒപ്പം ജീവിക്കാൻ ആവും ചെറു ചിരിയോടെ അവൻ പറഞ്ഞു അവൾ അമ്പരപ്പോടെ അവനെ ഒന്ന് നോക്കി... " തനിക്ക് സമ്മതമാണെങ്കിൽ ഇനി മറ്റൊന്നും ആലോചിക്കാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പറഞ്ഞില്ലേ എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കുന്ന ഒരു പെൺകൊച്ച് ആയിരിക്കണം എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറം മറ്റ് ആഗ്രഹങ്ങൾ ഒന്നും ഞാൻ മനസ്സിൽ കൊണ്ടു നടന്നിട്ടുമില്ല. തനിക്ക് അതിനു സാധിക്കുമെന്ന എനിക്ക് തോന്നുന്നത്. എന്താണെങ്കിലും ഒരു കല്യാണം ജീവിതത്തിൽ വേണ്ടതാണല്ലോ, എനിക്കൊരു ജീവിതം കിട്ടുന്നതിനൊപ്പം ഒരാൾക്ക് സമാധാനം കൂടി കിട്ടുമെങ്കിൽ അതൊരു വലിയ കാര്യമല്ലേ? അങ്ങനെ മാത്രമേ ഞാൻ കരുതുന്നുള്ളൂ. സെബാസ്റ്റ്യൻ പറഞ്ഞു " കല്യാണം നടക്കണമെങ്കിൽ അമ്മ പറഞ്ഞതുപോലെ ഞാൻ നിങ്ങടെ കൂട്ടത്തിലേക്ക് ചേരണ്ടേ..? ഇല്ലെങ്കിൽ പ്രശ്നം എന്നല്ലേ പറഞ്ഞത് " അതൊന്നും താൻ ആലോചിച്ചിട്ട് ടെൻഷനടിക്കേണ്ട. അതിന്റെ ഒന്നും ആവശ്യമില്ല ഒരു മനുഷ്യൻ ജനിക്കുമ്പോൾ മുതലേ അവർക്ക് ഓരോ വിശ്വാസങ്ങളും രീതികളും ഉണ്ട്. അതൊക്കെ പെട്ടെന്ന് മാറ്റാൻ പറ്റില്ലല്ലോ. കല്യാണം കഴിക്കാൻ പള്ളിയോ അമ്പലമൊ ഒന്നും വേണമെന്ന് യാതൊരു നിർബന്ധവുമില്ല. എല്ലായിടത്തും ഇരിക്കുന്നത് ഒരാൾ തന്നെയാണ്. പല പേരിലും പലരും വിളിക്കുന്നു എന്ന് മാത്രം. പിന്നെ മനുഷ്യർ കൽപ്പിക്കുന്ന ചില നിയമങ്ങളുണ്ട്. അങ്ങനെയുള്ള നിയമങ്ങൾ അനുസരിക്കാൻ പറ്റാത്തവർക്ക് വേണ്ടി ആണ് രജിസ്റ്റർ ഓഫീസ്. നമുക്ക് തൽക്കാലം അത് മതി. മറ്റന്നാള് എന്റെ പെങ്ങള് കൊച്ചിനെ അവടെ കെട്ടിയോന്റെ വീട്ടിൽ കൊണ്ട് വിടണം. അതും കൂടി കഴിഞ്ഞിട്ട് നമുക്ക് മറ്റൊരു ദിവസം നോക്കി കല്യാണം രജിസ്റ്റർ ഓഫീസിൽ വച്ച് രജിസ്റ്റർ ചെയ്യാം അവൻ പറഞ്ഞു "ഇവിടെ അത് ആരെങ്കിലും സമ്മതിക്കോ.? അവൾ പേടിയോടെ ചോദിച്ചു " നമുക്ക് രണ്ടുപേർക്കും സമ്മതമല്ലേ.? മറ്റാരുടെയെയും സമ്മതം അതിന് ആവശ്യമില്ല. അത്രയും പറഞ്ഞ് അകത്തേക്ക് പോയപ്പോൾ ചെറിയൊരു സമാധാനം അവൾക്ക് തോന്നിയിരുന്നു. എങ്കിലും പെട്ടെന്നെടുത്ത് ഒരു തീരുമാനമാണ് താൻ. അത് തെറ്റാണോ ശരിയാണോ എന്ന് പോലും അവൾ ചിന്തിച്ചില്ല. രണ്ടോ മൂന്നോ ദിവസത്തെ പരിചയം മാത്രമാണ് അവനുമായി തനിക്ക് ഉള്ളത്. വർഷങ്ങളുടെ പരിചയമുള്ള വിവേകിന്റെ സ്വഭാവം ഒരു മോശവസ്ഥയിലാണ് മനസ്സിലാക്കാൻ സാധിച്ചത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരാളെ മനസ്സിലാക്കാൻ സാധിക്കുമോ.? അവൻ എങ്ങനെയാണെന്ന് പോലും തനിക്ക് അറിയില്ല. തന്റെ ജീവിതമാണ് അവനു മുൻപിലേക്ക് താൻ കൊടുക്കുന്നത്. അത് നല്ലതാവുമോ ചീത്ത ആവുമോ എന്നൊന്നും ചിന്തിക്കാതെ. താൻ തീരുമാനിച്ചത് ശരിയായോ എന്ന് അവൾ ഓർത്തു. തനിക്ക് നഷ്ടപ്പെടാൻ മാനം മാത്രമേ ബാക്കിയുള്ളൂ. അത് സംരക്ഷിച്ചവനാണ് അവൻ. ആ അവൻ എങ്ങനെയുള്ളവൻ ആണെങ്കിലും ആദർശിനെക്കാളും വിവേകിനെക്കാളും നല്ലവൻ ആണ്. അത് അവൾക്ക് ഉറപ്പായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും അവൻ തന്നോട് മോശമായി പെരുമാറിയിട്ടില്ല. ആ ഒരു വിശ്വാസം മാത്രമാണ് അവനെ ജീവിതത്തിന്റെ ഭാഗമാക്കാൻ തന്നെ പ്രേരിപ്പിച്ചത്. തന്റെ കാര്യത്തിൽ അവൻ പറഞ്ഞതുപോലെ ദൈവം നിശ്ചയിച്ചത് നടക്കട്ടെ എന്ന് അവളും കരുതി. * കുറച്ചു കഴിഞ്ഞപ്പോഴേക്കും സിനി വന്നിരുന്നു. അപ്പോൾ പിന്നെ വർത്തമാനം പറഞ്ഞ് ലക്ഷ്മി ഇരുന്നു. ആദ്യത്തെ ദിവസത്തേക്കാളും കുറച്ചുകൂടി അവൾ തന്നോട് സംസാരിക്കുന്നുണ്ടായിരുന്നു ഇന്ന്. സുനിയും അത് ശ്രദ്ധിച്ചു " ചേച്ചി ഏതായിരുന്നു പഠിച്ചത്.? " ബികോം.. അവള് പറഞ്ഞു " കംപ്ലീറ്റ് അല്ലേ.? " അതെ " ചേട്ടായിയേ കോളേജിൽ പോകുന്ന വഴിക്കാണോ കാണുന്നത്..? താല്പര്യത്തോടെ സിനി ചോദിച്ചപ്പോൾ അവൾ അതെന്നാ അർത്ഥത്തിൽ തലയാട്ടി. " ചേട്ടായിയാണോ ചേച്ചിയാണോ പ്രൊപ്പോസ് ചെയ്തത്.? സിനി ചോദിച്ചപ്പോൾ അതിനെന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. " ചേച്ചി ആവാൻ സാധ്യതയില്ല, ഇത്രയും മിണ്ടാതിരിക്കുന്ന ചേച്ചി ഏതായാലും ചേട്ടായിയേ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്നുമെന്നോന്നും ഞാൻ വിശ്വസിക്കുന്നില്ല. ചേട്ടായി ആവും അല്ലേ? സിനി ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു മാത്രം കാണിച്ചു.. "എടി സിനി... പുറത്തുനിന്നും അമ്മച്ചിയുടെ വിളി കേട്ടപ്പോൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് സിനി പുറത്തേക്ക് പോയപ്പോൾ അത് വലിയ ആശ്വാസം പോലെയാണ് അവൾക്ക് തോന്നിയത്. സിനി പുറത്തേക്ക് ചെന്നപ്പോൾ സണ്ണിയും ഭാര്യ ആനിയും വന്നിട്ടുണ്ട്. " ആ പെണ്ണേന്ത്യെടി അമ്മച്ചി ശബ്ദം താഴ്ത്തി സിനിയോട് ആയി ചോദിക്കുന്നുണ്ട് " അകത്തു ഉണ്ട്. സിനി പറഞ്ഞു " വന്നപ്പോൾ തൊട്ട് ഇവളുടെ മുറിയിൽ കയറി ഇരിക്കുക ആണ്. വേറെ ആരോടും ഒരു മിണ്ടാട്ടമില്ല.. അവനോട് ഏതാണ്ടൊക്കെ ഇടയ്ക്ക് സംസാരിക്കുന്നത് കാണാം.. അമ്മച്ചി ശബ്ദം താഴ്ത്തി ആനിയോട് പറയുന്നുണ്ട് " അതിന് ആ ചേച്ചിയോട് ഇവിടെ ചേട്ടായിയും ഞാനും അല്ലാതെ വേറെ ആരാണ് സംസാരിക്കുന്നത്. അമ്മച്ചി മിണ്ടത്തില്ലല്ലോ, സിമി ചേച്ചി നോക്കത്തു പോലും ഇല്ല. എത്രയോ വട്ടം പുള്ളിക്കാരി അമ്മച്ചിയുടെ മുഖത്തേക്ക് നോക്കി. അമ്മച്ചി മുഖം പോലും കൊടുക്കുന്നില്ലല്ലോ.. പിന്നെ എന്ത് ചെയ്യും സിനി പറഞ്ഞു " ഇല്ലടി ഞാൻ പിന്നെ വന്ന ഉടനെ സപ്രമഞ്ചത്തെ കേറ്റി ഇരുത്താടി.. എന്റെ ചെറുക്കനെയും വലവീശി പിടിച്ചിട്ട്... സാലി പറഞ്ഞു " അമ്മച്ചിയുടെ മോനെന്താ മീനാണോ, വലയിടാൻ സിനി ചോദിച്ചു " അതൊരു പാവം ചേച്ചിയാ, ലക്ഷണം കണ്ടിട്ട് അമ്മച്ചിടെ മോൻ വലവീശി പിടിച്ചത് ആവാനേ തരമുള്ളൂ.. സിനി പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവർ സിനിയെ നോക്കി " എന്റെ ചെറുക്കൻ അങ്ങനെ ഒന്നും ചെയ്യത്തില്ല, ഞാനവനെ അതൊന്നും പഠിപ്പിച്ചിട്ടില്ല. " ഇതൊന്നും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഒരു പ്രായം കഴിയുമ്പോൾ തന്നെ അങ്ങ് പഠിച്ചോളും.. സിമി ചേച്ചി തന്നെ അങ്ങനെയായിരുന്നില്ലേ.? എന്ത് പാവം പോലെ ഇരുന്നതാ, ചേച്ചിക്ക് ജോജി ചേട്ടായിയേ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴല്ലേ നമ്മളൊക്കെ അറിയുന്നത്... സിനി പറഞ്ഞപ്പോൾ ദേഷ്യത്തോടെ സാലി അവളെ ഒന്ന് നോക്കി.. " എന്റെ സിമി ഇങ്ങനെ ഒന്നും ആയിരുന്നില്ല. അവള് നമ്മുടെ ജാതിയിൽ നിന്ന് തന്നെയാണ് പ്രേമിച്ചത്. അവക്ക് ഒരു ചെറുക്കനെ ഇഷ്ടമാണെന്ന് അവൾ മര്യാദയ്ക്ക് ഈ വീട്ടിൽ പറഞ്ഞു. അവനും വീട്ടുകാരും വന്നു ചോദിച്ചു. നമ്മളെല്ലാവരും കൂടി അവന്റെ വീട്ടിൽ പോയി ആലോചിച്ച് അത് നടത്തി കൊടുത്തു. അല്ലാതെ അവൾ ഇവിടുന്ന് അവന്‍റെ കൂടെ ഇറങ്ങി പോയിട്ടൊന്നുമില്ലല്ലോ. അതൊക്കെ ഇരിക്കട്ടെ നീ ആരെങ്കിലും കണ്ടു വച്ചിട്ടുണ്ടോ.? ദേഷ്യത്തോടെ സാലി ചോദിച്ചു " ഇതുവരെ ഇല്ല.! എന്തെങ്കിലും ഉണ്ടായാൽ അറിയിക്കാം " കണ്ടോ ഓരോന്നിന്റെ ഒക്കെ വായീന്ന് വീഴുന്നത്.. ആനിയോട് അത്രയും പറഞ്ഞു സാലി ദേഷ്യത്തോടെ അകത്തേക്ക് കയറി പോയപ്പോൾ ആനി ഒന്ന് ചിരിച്ച് അവളുടെ അടുത്തേക്ക് വന്നു. " നല്ല കൊച്ചാണോടി..? ഒരു പാവം ചേച്ചിയാന്നെ, ഈ അമ്മച്ചി ചുമ്മാ ഓരോന്ന് പറയുന്നത് ആണ്. " അവനെന്തേടി..? " ചേട്ടായി കുളിക്കുവാ അത് പറഞ്ഞപ്പോഴേക്കും തലയും തോർത്തിക്കൊണ്ട് സെബാസ്റ്റ്യൻ അവിടേക്ക് വന്നിരുന്നു. ", ആഹാ പതിവില്ലാതെ ആനി ആന്റിയും ഉണ്ടോ അവൻ ചിരിയോടെ അവരുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു. " നിന്റെ പെണ്ണിനെ ഒന്ന് കാണാൻ വന്നതാ.. ആനി പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു ചമ്മല് പടർന്നു.. " ഞാൻ ഇറങ്ങിയേക്കുവാ സെബാനെ, എനിക്ക് നേരത്തെ അങ്ങ് പോണം.. സണ്ണി പറഞ്ഞു " ഇവൾ നാളെ വരുന്നുള്ളൂ.. സെബാസ്റ്റ്യനോട് സണ്ണി പറഞ്ഞപ്പോൾ അവൻ തലയാട്ടി. " ചേച്ചിയെ ഞാൻ പോയേക്കുവാ സണ്ണി വിളിച്ചുപറഞ്ഞു " സണ്ണി ചാച്ച...ഒരു കാര്യം പറയട്ടെ സെബാസ്റ്റ്യൻ അയാൾക്ക് അരികിലേക്ക് ചെന്നു " എന്നതാടാ..? അയാൾ ചോദിച്ചു " സിമിയേയും കുഞ്ഞിനെയും ഞായറാഴ്ച കൊണ്ട് വിടണം. ആനി ആന്റി അത് കഴിഞ്ഞു പോയ പോരെ... സണ്ണി ചാച്ചൻ രാവിലെ രാവിലെ ഇങ്ങോട്ട് വന്നാൽ പോരേ.. പിന്നെ...? ബാക്കി പറയാൻ അവൻ ഒന്നും മടിച്ചു "എന്നതാടാ..? സണ്ണി വീണ്ടും ചോദിച്ചു....തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story