തണൽ തേടി: ഭാഗം 47

എഴുത്തുകാരി: റിൻസി പ്രിൻസ്
അർച്ചന കാത്തിരിപ്പുണ്ട് അവളെ കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നിയിരുന്നു അവൾക്ക്. അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ മുറുക്കിപ്പിടിച്ചു…
ലച്ചു നിന്നെ ഒന്ന് കാണാൻ ഞാൻ എന്ത് കഷ്ടപ്പെട്ടുവെന്നോ.?
അർച്ചന പറഞ്ഞു
നിനക്ക് ജ്യൂസ് പറയട്ടെ.?
ലക്ഷ്മി തലയാട്ടി..
അർച്ചന രണ്ട് ഫ്രഷ് ജ്യൂസ് പറഞ്ഞു പിന്നീട് ലക്ഷ്മി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് വാ തുറന്നു പോയിരുന്നു അർച്ചനയുടെ.
സെന്റ് മേരിസിലെ ആ ചുള്ളൻ ചേട്ടനോ.?
അർച്ചന ചോദിച്ചപ്പോൾ ഇവൾക്ക് ആളെ അറിയാമോ എന്ന രീതിയിൽ ലക്ഷ്മി അവളെ ഒന്ന് നോക്കി.
നിനക്കറിയോ.?
പിന്നെ എനിക്കറിയില്ലേ.? നമ്മുടെ ധന്യ ഇല്ലേ അവൾ ഈ ചേട്ടനെ കാണാൻ വേണ്ടി മാത്രം ഈ വണ്ടിയിൽ ആയിരുന്നു കയറുന്നത്. ഞാൻ അവളുടെ കൂടെ കയറാറുണ്ട്. അവൾ എത്രയോ തവണ പറഞ്ഞിരിക്കുന്നു. നീ ഓർക്കുന്നില്ലേ
അർച്ചന ചോദിച്ചു
ധന്യ ഒരു ബസ് ഡ്രൈവറെ ഇഷ്ടമാണെന്നും അയാൾ തിരിഞ്ഞു നോക്കാറില്ല എന്നും പലതവണ പറയുന്നത് ആ നിമിഷം ലക്ഷ്മി ഓർമ്മിച്ചു. അത് സെബാസ്റ്റ്യൻ ആണോ എന്ന് അത്ഭുതത്തോടെ അവൾ ഓർത്തു.
നിനക്ക് വേറെ പണിയില്ലേ ഇവന്മാർക്കൊക്കെ ഇഷ്ടംപോലെ ലൈൻ കാണും എന്ന് അവളോട് പറഞ്ഞത് താൻ ആണെന്ന് ഓർക്കേ ലക്ഷ്മിക്ക് ചിരി വന്നു.
അത് ഈ ആൾ ആയിരുന്നല്ലേ.?
ലക്ഷ്മി ചോദിച്ചു
അതേ അവൾ അറിഞ്ഞാൽ നിന്നേ കൊല്ലും. അവൾക്ക് ഈ പുള്ളിയോട് ഭയങ്കര പ്രേമം ആയിരുന്നു. എനിക്ക് അറിയാം ആ ചേട്ടനെ. ആളെ കണ്ടാൽ കറക്റ്റ് ഒരു ഉണ്ണി മുകുന്ദൻ ലുക്ക് ആണ്. ആൾക്ക് നമ്മുടെ കോളേജിൽ ഇഷ്ടം പോലെ ഫാൻസ് ഉണ്ട്..
അർച്ചന പറഞ്ഞപ്പോൾ ലക്ഷ്മി എല്ലാം മൂളി കേട്ടു.
എങ്കിലും നീ എന്ത് വിശ്വാസത്തിലാണ് അയാളുടെ കൂടെ വീട്ടിൽ പോയത്.
ആൾ ഒരു പാവം ആടി.
ലക്ഷ്മി പറഞ്ഞു
ശരിക്കും പുള്ളിയേ കല്യാണം കഴിക്കാൻ നീ തീരുമാനിച്ചൊ.?
അത്ഭുതത്തോടെ അർച്ചന ചോദിച്ചു…
അങ്ങനെയല്ലേ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത്.?
എന്നും പറഞ്ഞ് നിന്റെ ലൈഫ് നിനക്ക് ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇൻവെസ്റ്റ് ചെയ്യാനാണോ ഉദ്ദേശിച്ചിരിക്കുന്നത്.? നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ.
അർച്ചന ചോദിച്ചു..
ആള് പാവാടി,
ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി……..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…