Novel

തണൽ തേടി: ഭാഗം 48

എഴുത്തുകാരി: റിൻസി പ്രിൻസ്‌

നമുക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷൻ എഴുതി വച്ചിരിക്കുന്ന ഒക്കെ മാറ്റി പറഞ്ഞുകൂടെ.

അർച്ചന ചോദിച്ചു..

ആള് പാവാടി,

ലക്ഷ്മി പറഞ്ഞപ്പോൾ ചിരിയോടെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി

ആള് പാവാടയാണോ സാരിയാണോ എന്നല്ലല്ലോ ഞാൻ ചോദിച്ചത്. നിനക്ക് ആളോടൊപ്പമുള്ള ലൈഫ് പറ്റില്ലെങ്കിൽ നമുക്ക് പോലീസ് സ്റ്റേഷനിൽ ചെന്ന് സത്യങ്ങളെല്ലാം പറയാം എന്നല്ലേ.? വേണെങ്കിൽ അക്കൂട്ടത്തിൽ നമുക്ക് ആ വൃത്തികെട്ടവന് ഒരു പണിയും കൊടുക്കാം…

ഏത് വൃത്തികെട്ടവൻ..?

വിവേക്..!

അവൻ വിളിച്ചിട്ടാണ് നീ വന്നതെന്നും അത് കഴിഞ്ഞ് അവൻ നിന്നെ വീട്ടിലേക്ക് കൊണ്ടുപോയില്ലെന്നും പറയാം..! പ്രണയം നടിച്ച് നിന്നെ പറ്റിച്ചതിന് അവന് നല്ല ശിക്ഷ കിട്ടും.

നീ ഒന്ന് പോടീ എന്റെ മനസ്സിൽ ഇപ്പോ അങ്ങനെ ആരെയും ദ്രോഹിക്കണം എന്നുള്ള ചിന്തയൊന്നുമല്ല.

വിവേക് വിളിച്ചില്ലല്ലോ. ഞാൻ ഇറങ്ങിവന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരം അല്ലേ.? അവൻ എന്നെ കൂടെ കൂട്ടുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അത് എന്തുകൊണ്ടും നന്നായി എന്ന എനിക്ക് തോന്നുന്നത്..

അതെന്താ അങ്ങനെ..?

പ്രത്യേക താളത്തിൽ അവള് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ മുഖത്ത് ഒരു നാണമൊക്കെ വിരിയുന്നത് അറിയുന്നുണ്ടായിരുന്നു.

ആ നിമിഷം ലക്ഷ്മിയും ഒന്ന് ചിരിച്ചു ശേഷം

അതുകൊണ്ടല്ലേ അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണെന്ന് മനസ്സിലായത്.

അപ്പോ ഇപ്പൊ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാരാണ്.?

അർച്ചന വിടാൻ ഭാ വമില്ല..

നിനക്കെന്താച്ചു..?

ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല..,

നീ എങ്ങനെ ഉദ്ദേശിച്ചു എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ. നിനക്കിപ്പോൾ വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നുന്നത് ആരാണെന്ന് അല്ലേ ചോദിച്ചത്.,? സത്യം പറ നിനക്ക് ആ ചേട്ടനെ ഇഷ്ടമല്ലേ.,

അവളുടെ മുഖത്തേക്ക് നോക്കി അർച്ചന അത് ചോദിക്കുമ്പോൾ എന്തു മറുപടിയാണ് പറയേണ്ടത് എന്ന് ആ നിമിഷം അറിയില്ലായിരുന്നു.

അവൾക്കും എന്നോട് നീ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതല്ലേ, സത്യത്തിൽ ഈ വിവേകിനെ നിനക്ക് അത്ര ഇഷ്ടം ഒന്നുമില്ലായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട അവൻ പോയിട്ടും നിനക്ക് വലിയ വിഷമം ഒന്നും ഇല്ലാത്തത്. കാരണം നീ നിന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു റീസൺ മാത്രമായിട്ട് വിവേകിനെ കണ്ടിട്ടുള്ളൂ. സത്യത്തിൽ അവനോട് ഇഷ്ട്ടം ഉണ്ടായിരുന്നില്ല. പിന്നെ പിന്നാലെ നടന്ന ഉപദ്രവിച്ചപ്പോൾ നീ അങ്ങ് സമ്മതിച്ചു എന്നേയുള്ളൂ. അതല്ലേ സത്യം.?

അർച്ചന ചോദിച്ചപ്പോൾ അവൾക്ക് മുൻപിൽ അതിനൊന്നും മറുപടിയുണ്ടായിരുന്നില്ല.

ഈ ചേട്ടനെ നിനക്കിഷ്ടമാണ് അല്ലേ.?

“ഞാൻ അതിനെക്കുറിച്ച് നിന്നോട് എങ്ങനെയാ പറഞ്ഞു തരുന്നത്.
എന്റെ സിറ്റുവേഷനും സാഹചര്യങ്ങളും ഒക്കെ നിനക്കറിയാമല്ലോ. അതൊക്കെ വിവേകിനും അറിയാവുന്നതാ. പക്ഷേ വിവേക് അത്രയും വലിയ സിറ്റുവേഷനിൽ എന്നെ ഉപേക്ഷിക്കാ ചെയ്തത്. ഒരു പരിചയം ഇല്ലാഞ്ഞിട്ടും എന്റെ ഒരു കാര്യങ്ങളും അറിയാഞ്ഞിട്ടും അവസാനം നിമിഷം വരെ എന്റെ കൂടെ നിന്ന ആളാണ്. എന്റെ പുറകെ ആദർശ് വന്ന സമയത്ത് ഒക്കെ എനിക്കൊരു കാവല് പോലെ നിന്ന മനുഷ്യന്.. നീ പറഞ്ഞതുപോലെ ഒരുപാട് നാളത്തെ പരിചയം ഒന്നും എനിക്കില്ല. ആളെ കുറിച്ച് ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പാ. വിവേകിനെ പോലെ ഇടയ്ക്ക് വെച്ച് ചതിച്ചിട്ട് പോകുന്ന ആളല്ല.

അപ്പോ നീ ആളുടെ ഫാനായി എന്ന അർത്ഥം. അപ്പോൾ കല്യാണത്തിന് പൂർണ്ണസമ്മതം ആണ് നിനക്ക് അല്ലേ.?

അർച്ചന പറഞ്ഞു

ആദ്യം തീരുമാനിച്ച സമയത്ത് എനിക്ക് പൂർണ്ണസമതം ഒന്നും ഉണ്ടായിരുന്നില്ല. സിറ്റുവേഷൻ കൊണ്ട് സമ്മതിച്ചു പോയതാ. എനിക്ക് മറ്റെങ്ങോട്ട് പോകണമെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിൽ അങ്ങനെ എഴുതി വെച്ചിരിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് പോയ എന്റെ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്. എനിക്ക് ഈ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക എന്ന് മാത്രമേ മുൻപിൽ ഉണ്ടായിരുന്നുള്ളൂ.

വിവേക് കൂടി കൈയൊഴിഞ്ഞതോടെ ഞാൻ വിചാരിച്ചത് മരിച്ചാലോ എന്നാണ്. പക്ഷേ ഇപ്പോൾ എനിക്ക് അങ്ങനെയല്ല. ആൾ! അതൊരു ഭാഗ്യം തന്നെയാണ്. അത്രയ്ക്ക് നല്ല ആളാ. ചെറിയ സമയം കൊണ്ട് എനിക്ക് അത് മനസ്സിലായിട്ടുണ്ട്.

അപ്പൊ നിന്റെ മനസ്സിലിപ്പോ ഒരു ഹീറോ പരിവേഷമാണ് ആൾക്ക്. നിനക്ക് സമ്മതമാണെങ്കിൽ എനിക്കെന്താ കുഴപ്പം? പിന്നെ ആൾക്ക് ഇഷ്ടംപോലെ ഫാൻസ് ഉണ്ട് നീ ആള്‍ക്ക് ദൃഷ്ടി ദോഷം ഒന്നും വരാതെ സൂക്ഷിച്ചാൽ മതി.

ഒന്ന് പോടീ..!
അവള് ചിരിച്ചു

ആൾക്ക് നിന്നെ ഇഷ്ടമാണോ.? അർച്ചന ചോദിച്ചു

ആവോ എനിക്കറിയില്ല. മട്ടും ഭാവവും ഒക്കെ കാണുമ്പോൾ ഇഷ്ടമുള്ള പോലെയൊക്കെയാ തോന്നുന്നത് എനിക്ക്…..

അവൾ ഒന്നും നിർത്തി

നിനക്ക്…?

അർച്ചന ചോദിച്ചു

 

എനിക്ക് ആളെ ഇഷ്ടമാണ്..!
അത് പ്രേമാണോ എന്നൊന്നും എനിക്കറിയില്ല. ആൾ എനിക്ക് തരുന്ന കെയറിങ്ങും ആളുടെ ശ്രദ്ധയും ഒക്കെ എനിക്കിഷ്ടമാണ്. പിന്നെ കുടുംബത്തോട് ഒക്കെയുള്ള സ്നേഹം. അച്ഛനെയും അമ്മയേയൊക്കെ നന്നായിട്ട് സ്നേഹിക്കുന്ന ഒരാളാണ്. അങ്ങനെയുള്ള ഒരാൾക്ക് ഭാര്യയെ സ്നേഹിക്കാൻ നന്നായിട്ട് സാധിക്കും. കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാ.

ലക്ഷ്മി പെട്ടന്ന് വാചാല ആയി

നീ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചത് അല്ലേ.? നിനക്ക് സന്തോഷം ഉണ്ടാവണമെന്ന് മാത്രമേ എനിക്ക് ഉള്ളൂ. എന്താണെങ്കിലും വിവേകിന്റെ ഒപ്പം പോയാൽ നിനക്ക് സന്തോഷം ഉണ്ടാവില്ലായിരുന്നു അതെനിക്ക് കുറച്ച് അധികം കാലങ്ങളായി മനസ്സിലായത് ആണ്. ഞാൻ പിന്നെ പറയണ്ടാന്ന് കരുതിയാ പറയാതിരുന്നത്.

സമയം പോകുന്നു എനിക്ക് ആ ബസ്സിന് തന്നെ തിരിച്ചു പോണം.
ലക്ഷ്മി പറഞ്ഞു

ഉവ്വോ…?
ഒരു പ്രത്യേക താളത്തിൽ അർച്ചന ചോദിച്ചു

കളിയാക്കല്ലേടി അതാവുമ്പോൾ വീടിന് മുമ്പിൽ ഇറങ്ങാം. നമുക്ക് ഇറങ്ങിയാലോ.?

ഇറങ്ങിയേക്കാം പിന്നെ ആളുടെ വീട്ടിൽ എല്ലാവർക്കും നിന്നെ ഇഷ്ടമാണോ.?

ഇഷ്ടമാണെന്ന് തോന്നുന്നു ആരും മോശമായി ഇടപെട്ടിട്ടില്ല. എന്താണെങ്കിലും എന്റെ വീട്ടിലേക്കാളും സുരക്ഷിതമാണ് ഞാൻ ആളുടെ വീട്ടിൽ. അതുമാത്രം അറിയാം.!

എങ്കിൽ പിന്നെ എന്താ പ്രശ്നം നിനക്കാളിനെ ഇഷ്ട്ടം ആണ്, ആൾക്ക് നിന്നെയും ഇഷ്ടമാണ്. വേറൊന്നും നോക്കാനില്ലല്ലോ. അല്ലെങ്കിലും ഈ ആക്സിഡന്റൽ ആയിട്ട് നടക്കുന്ന സ്നേഹത്തിനായിരിക്കും കൂടുതലും ആയുസ്. ഞാൻ ഏതായാലും നിന്റെ ചേട്ടനെ ഒന്ന് പരിചയപ്പെടട്ടെ..

അർച്ചന ചോദിച്ചു

നീ പ്രത്യേകിച്ചൊന്നും പറയാൻ നിക്കല്ലേ.

പ്രത്യേകിച്ച് എന്തു പറയാൻ.?

മനസ്സിലാവാത്ത പോലെ അർച്ചന അവളുടെ മുഖത്തേക്ക് നോക്കി

ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞു എന്നൊന്നും

നിനക്കിഷ്ടമാണെന്ന് നീ ഇതുവരെ ആളോട് തുറന്നു പറഞ്ഞിട്ടില്ലേ.?

എനിക്ക് കല്യാണത്തിന് സമ്മതമാണെന്ന് ഞാൻ പറഞ്ഞല്ലോ. അപ്പോൾ പിന്നെ പ്രത്യേകിച്ച് എടുത്തു പറയണോ മാത്രമല്ല ആൾക്ക് എന്നേ മനസ്സിലാവും..!

വിശ്വാസത്തോടെ പറഞ്ഞു ലക്ഷ്മി

അത്ര ആത്മവിശ്വാസമൊക്കെ ആയോ നിനക്ക്.?

അവൾ ചോദിച്ചപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചിരുന്നു ലക്ഷ്മി…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!