Novel

തണൽ തേടി: ഭാഗം 57

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കുറച്ച് സമയം കൂടി കഴിഞ്ഞപ്പോഴേക്കും പാട്ടിനൊപ്പം ആള് ഡാൻസ് കളിക്കുകയും ചെയ്യുന്നുണ്ട്. മുണ്ടൊക്കെ മടക്കി കുത്തി അടിപൊളിയായി ആണ് കളിക്കുന്നത്. ഒപ്പം വണ്ടിയിലെ സുഹൃത്തുക്കളും പിന്നെ സണ്ണി ചാച്ചനും ഒക്കെ കൂടിയിട്ടുണ്ട്.

10- 11 മണിയോടെ എല്ലാ വന്നവരെല്ലാവരും ഏകദേശം പോയി തുടങ്ങിയിരുന്നു. ഇതിനിടയിൽ ഒരു ഗ്ലാസിൽ സാലിയുടെ പ്രായമായ അമ്മച്ചിക്ക് ഒരു കൊച്ചു ഗ്ലാസിൽ മുണ്ടിൽ ഒളിപ്പിച്ചു എന്തോ കൊടുക്കുന്നത് കണ്ടു. പിന്നെ വല്ല്യമ്മച്ചിയുടെ എക്സ്പെർഷൻ കണ്ടപ്പോൾ ആണ് അത് മദ്യം ആണെന്ന് ലക്ഷ്മിയ്ക്ക് മനസിലായത്. ലക്ഷ്മിയ്ക്ക് ചിരിയും വന്നു 10-80 വയസുള്ള അമ്മച്ചി ആണേ

ഇനി വീട്ടുകാർക്കുള്ള സമയമാണ്. അവസാനം സെബാസ്റ്റ്യന്റെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് അവശേഷിച്ചത്.

ഇനി നമുക്ക് കഴിക്കാം, വാ ലക്ഷ്മി

വന്നു വിളിച്ചത് സിമി ചേച്ചി ആണ്.

അങ്ങനെ എല്ലാവരും കൂടിയിരുന്നപ്പോൾ സെബാസ്റ്റ്യൻ എത്തിയിരുന്നു

സെബാനെ നീയും കൂടിയിരിക്കഡാ

സാലി പറഞ്ഞപ്പോൾ സെബാസ്റ്റ്യൻ ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു.

ഇനി എപ്പോഴാ പിന്നെ…

ദേ നേരത്തെ കിടന്നുറങ്ങേണ്ടതാണ് നാളെ രാവിലെ എഴുനേൽക്കണ്ടേ

സാലി വഴക്ക് പറയുന്നുണ്ട്.

അപ്പോഴാണ് സിനിയുടെ അരികിലിരുന്ന ലക്ഷ്മിയിൽ അവന്റെ കണ്ണ് പതിഞ്ഞത്.

മുഖത്തൊരു കള്ളച്ചിരി മിന്നി. കണ്ണൊക്കെ ചുവന്നിരിക്കുകയാണ്. ചെറിയൊരു ആട്ടം ഉണ്ടോ എന്ന് സംശയമില്ലാതില്ല. മുണ്ടും മടക്കി കുത്തി മുന്നോട്ടു ആഞ്ഞപ്പോൾ ഒരു ചെറിയ ആട്ടം പോലെ തോന്നുന്നുണ്ട്. മുഖം അങ്ങ് വിയർത്തു ചുവന്നു.

തന്റെ അരികിലേക്ക് വന്ന് തനിക്കും എല്ലും കപ്പയും വിളമ്പിത്തരുന്നുണ്ട്. ഒപ്പം മുഖത്ത് ഒരു കള്ളച്ചിരിയും ഉണ്ട്. കൂർപ്പിച്ച് ഒന്നും നോക്കുക മാത്രമാണ് ചെയ്തത്.

അധികം ആവരുത് എന്ന് പ്രത്യേകം പറഞ്ഞതാണ്. എന്നിട്ടാണ് ഇങ്ങനെ ആടി കുഴഞ്ഞു നിൽക്കുന്നത്. അത് കണ്ടപ്പോൾ ഒരു നിമിഷം ദേഷ്യമാണ് തോന്നിയത്.

അതുകൊണ്ട് മുഖത്ത് നോക്കാതെ ഇരുന്ന് കഴിച്ചു.

അതിനിടയിൽ പാനീയും പഴവും ആയി വിഷ്ണുവും വന്നു. ജീവിതത്തിൽ ആദ്യമായാണ് ഇത് കഴിക്കുന്നത്. അതുകൊണ്ടു തന്നെ അതിനെക്കുറിച്ച് വലിയ പിടി ഒന്നും ലക്ഷ്മിക്കുണ്ടായിരുന്നില്ല.

പിന്നെ സിനിയാണ് പറഞ്ഞത് പഴത്തിൽ മുക്കിയാണ് കഴിക്കുന്നത് എന്ന്. എങ്കിലും കപ്പ കഴിച്ചു കഴിച്ചപ്പോൾ അതിനൊരു പ്രത്യേക രുചി ഉണ്ടെന്ന് അവൾക്കും തോന്നിയിരുന്നു.

രണ്ടുമൂന്നുവട്ടം ആള് കണ്ണുകൾ കൊണ്ട് തന്നെ നോക്കുകയും തന്റെ മുഖഭാവം അറിയാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടിരുന്നു. താൻ ആവട്ടെ ഒരു മൈൻഡ് ഇല്ലാതെ നിൽക്കുന്നത് കണ്ടിട്ട് ആവും സ്ത്രീകൾ നിൽക്കുന്ന ഭാഗത്തേക്ക് ആള് വന്നിരുന്നു. ശേഷം സിമി ചേച്ചിയുടെ കയ്യിലിരുന്ന് കുഞ്ഞിന് പിടിച്ചു വാങ്ങിക്കൊണ്ട് തന്റെ അരികിലായി നിന്നു.

എന്റെ പൊന്ന് പിണക്കത്തിലാണോ..?

കുഞ്ഞിനെ നോക്കിയാണ് ചോദ്യം എങ്കിലും ആ ചോദ്യത്തിന്റെ അർത്ഥം അവൾക്കു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നിയെങ്കിലും അവളത് സമർത്ഥമായി ഒളിപ്പിച്ചു.

ചക്കര കഴിച്ചായിരുന്നോ..?

ഒരു പ്രത്യേക ടോണിലാണ് ചോദ്യമൊക്കെ. പൊട്ടി ചിരിച്ചു പോകുമോ എന്ന ഭയമായിരുന്നു അവൾക്ക്.

പിന്നെ മൂന്നുമാസം പ്രായമുള്ള കുഞ്ഞല്ലേ കഴിക്കുന്നത്, നിക്കാൻ വയ്യ അവന്! കൊച്ചിനെ താഴെ ഇട്ടേക്കല്ല്, പോയി കിടന്നുറങ്ങാൻ നോക്ക്

സാലി അവനെ വഴക്ക് പറഞ്ഞപ്പോൾ അത്രയും നേരം പിടിച്ചുവച്ച ചിരി പുറത്തുവന്നു പോയിരുന്നു. ചിരിച്ച് നേരെ നോക്കിയത് അവന്റെ മുഖത്തേക്കാണ്.

ആള് നന്നായി കിറുങ്ങി നിൽക്കുകയാണെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതൊന്നും എന്നേ ബാധിക്കുന്നില്ല എന്ന മട്ടാണ്

അതോടൊപ്പം ഇതുവരെ കാണാത്ത ഒരു ഭാവം മുഖത്ത്! കണ്ണെടുക്കാതെ തന്നെ തന്നെ നോക്കുക ആണ്. ആ ഭാവം എന്തെന്നറിയാതെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.

പെട്ടെന്നാണ് അവൻ ഒരു കണ്ണ് ചിമ്മി കാണിച്ചു ചുണ്ടുകൾ കൊണ്ട് ഉമ്മ തരുന്നത് പോലെ കാണിച്ചത്. ഒരു നിമിഷം അവളും അത്ഭുതപ്പെട്ടു പോയിരുന്നു …തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!