തണൽ തേടി: ഭാഗം 59

എഴുത്തുകാരി: റിൻസി പ്രിൻസ്
ഇനിയിപ്പോ പറഞ്ഞാൽ തന്നെ എന്താ.? എന്നോടല്ലേ,
അവൾ ചിരിയോടേ പറഞ്ഞു. അവൾ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു.
അപ്പോൾ വേറെ ആരോടെങ്കിലും ആണെങ്കിൽ പ്രശ്നമുണ്ടോ.?
ഒരു കുസൃതിയോടെ അവn ചോദിച്ചു…
കൊല്ലും ഞാൻ,
കൂർപ്പിച്ച മുഖത്തോടെ അവനെ നോക്കി അവൾ പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു പോയിരുന്നു…
ശരിക്കും…..? അവനൊരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
ഇന്നലെ എന്തായിരുന്നു കോലം, ഞാൻ ശരിക്കും പേടിച്ചുപോയി. കാലു പോലും നിലത്ത് ഉണ്ടായിരുന്നില്ല. പാട്ടും ഡാൻസും,
അവൾ പറഞ്ഞു
അതുവരെ എനിക്ക് ഓർമ്മയുണ്ട്. അത് കഴിഞ്ഞ് ലാസ്റ്റ് ഏതോ ഒരുത്തൻ ഒരു പെഗ്ഗ് തന്നു. അവിടം തൊട്ട റിലേ പോയി, പിന്നെ ഒന്നും ഓർമ്മയില്ല.
അവൻ പറഞ്ഞു
അമ്മ ഇന്നലെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അവൾ പറഞ്ഞു
അത് അമ്മയ്ക്ക് പതിവുള്ളതാ. ഞാൻ രണ്ടു പെഗ്ഗ് അടിച്ചു കഴിഞ്ഞാൽ പിന്നെ അമ്മച്ചിക്ക് ഒരിക്കലും ഇല്ലാത്ത ദേഷ്യമാ, ചാച്ചനെ പോലെ ആയി പോകുന്ന് ഓർത്താ..
പക്ഷേ അങ്ങനെ ഒന്നും ഞാൻ കുടിക്കില്ല വല്ലപ്പോഴും ഉള്ളു. എല്ലാത്തിനും നമുക്ക് ഒരു ലിമിറ്റ് ഉണ്ട്, ഇന്നലെ പിന്നെ സന്തോഷം കൊണ്ട, ഞാൻ ഈ ബസ്സിൽ കയറി കഴിഞ്ഞേ പിന്നെയാ ഇങ്ങനെയൊരു ശീലം തുടങ്ങിയത്. ആദ്യമൊക്കെ ബസ്സിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഭയങ്കര നടുവേദന ആയിരുന്നു. ആ വേദനയൊക്കെ മറക്കാൻ വേണ്ടി ഒരെണ്ണം കുടിക്കും. അപ്പോൾ ഒരാശ്വാസം. കിടന്നുറങ്ങാൻ പറ്റും.പിന്നെ അത് ആഘോഷങ്ങൾക്ക് മാത്രമായി ചുരുങ്ങി തുടങ്ങി. എങ്കിലും ഒരു അഡിക്റ്റ് അല്ല. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റും. ഇന്നലെ പക്ഷെ പറ്റിയില്ല
അവൻ പറഞ്ഞു അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു
കണ്ട്രോൾ ഉണ്ടായാൽ മതി.
വല്ലപ്പോഴും അത്രേയുള്ളൂ,
അവൻ പറഞ്ഞു.
വലി..?
അവൾ ചോദിച്ചു
ഇതുവരെ ഇല്ല
അവൻ പറഞ്ഞു
അപ്പോൾ ഇനി ഉണ്ടാകുമോ.?
അവൾ ചോദിച്ചു
മനുഷ്യന്റെ കാര്യം അല്ലേ ഒന്നും പറയാൻ പറ്റില്ലല്ലോ,
അവൻ പറഞ്ഞു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു
ഞാൻ പോട്ടെ, ഒരുപാട് വൈകി. റെഡിയാവാൻ ഉള്ളതാ…
പിന്നെ ഒന്നും പുട്ടി ഒന്നും ഒത്തിരി വേണ്ട. നാച്ചുറൽ ബ്യൂട്ടി ഉണ്ട് തനിക്ക്, അത് കളയണ്ട.
അതേപോലെ കാണാനാണ് ഭംഗി.
അവൻ പറഞ്ഞു
പിന്നെ ഞാൻ കുളിച്ചിട്ട് വരാം, അത് കഴിഞ്ഞു നമുക്കൊരിടം വരെ പോയിട്ട് വരാം.
ഇപ്പോഴോ
അതേ, താൻ റെഡി ആയിട്ട് നിൽക്ക്
ശരി അതും പറഞ്ഞ് മുറിയിലേക്ക് ചെന്നു അവൾ
അപ്പോഴേക്കും സിനിയും അർച്ചനയും ഒക്കെ എഴുന്നേറ്റ് വരുന്നതേയുള്ളൂ. 6 മണി ആകുമ്പോഴേക്കും ബ്യൂട്ടീഷൻ വരുമെന്ന് അറിയിച്ചിട്ടുണ്ട്.
സെബാസ്റ്റ്യൻ റെഡി ആവണം എന്ന് പറഞ്ഞതുകൊണ്ട് അവൾ നല്ലൊരു ചുരിദാറൊക്കെ അണിഞ്ഞ് നിന്നു.
നീ എവിടെയെങ്കിലും പോവാണോ..?
മുഖം ഒക്കെ കഴുകി അവളോട് ചോദിച്ചു അർച്ചന പറഞ്ഞു
ആൾ പറഞ്ഞു റെഡി ആയി നിൽക്കണം എന്ന്.. എവിടെയോ പോകാനുണ്ട് എന്ന്.
ഓഹോ, എങ്കിൽ പോയി വാ, ഞാൻ പല്ല് തേക്കട്ടെ
അർച്ചന പോയപ്പോൾ ലക്ഷ്മി അടുക്കളയിലേക്ക് ചെന്നപ്പോൾ സാലി ചായ എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവളുടെ വേഷം കണ്ടുകൊണ്ട് സാലി ചോദിച്ചു.
നീ എവിടെ പോവാ
ആൾ പറഞ്ഞു റെഡിയായിട്ട് നിൽക്കാൻ.
അപ്പോഴേക്കും ഒരു മുണ്ടും ഷർട്ടുമണിഞ്ഞു സെബാസ്റ്റ്യനും അവിടേക്ക് വന്നിരുന്നു.
എവിടേ പോവാടാ
സാലി ചോദിച്ചു
ഇപ്പൊ വരാം ഒരു അത്യാവശ്യമുണ്ട്. ഒരു 15 മിനിറ്റിനുള്ളിൽ ഞങ്ങൾ വരും..
റെഡിയായോ..? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അവൾ ആയി എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു.
അമ്മച്ചി തന്ന ചായ കുടിച്ചുകൊണ്ട് രണ്ടുപേരും പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങിയിരുന്നു. എങ്ങോട്ടാണെന്ന് അറിയാതെ അവളവന്റെ മുഖത്തേക്ക് ഒന്ന് നോക്കി
ബൈക്ക് സ്റ്റാർട്ട് ആക്കി അവളോട് കയറാൻ പറയുമ്പോൾ, അവൾ എവിടെയാണെന്ന് അർത്ഥത്തിൽ ഒന്നു കൂടി അവനെ നോക്കി. അവൻ കണ്ണ് ചിമ്മി കാണിച്ചു. കയറ്റം കയറി ബൈക്ക് പോകുമ്പോൾ ആനി സാലിയോട് ചോദിച്ചു.
അവരെവിടെ പോയതാ
ആർക്കറിയാം ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാണ്. എന്തേലും അത്യാവശ്യത്തിന് പോയത് ആയിരിക്കും
സാലി പറഞ്ഞ് മറ്റു ജോലികളിൽ മുഴുകി. അപ്പോഴേക്കും ബാക്കിയുള്ളവരും ഏകദേശം എഴുന്നേറ്റ് വന്നിരുന്നു.
ഓരോരുത്തരും അവരവരുടെ ജോലികളിലേക്ക് കടന്നു. യാത്രയിൽ നല്ല തണുപ്പുണ്ടായിരുന്നു. അവൾക്ക് നന്നായി തണുപ്പ് തോന്നി. വിറയ്ക്കുന്നുണ്ട് എന്ന് തോന്നിയതും സെബാസ്റ്റ്യൻ അവളോട് പറഞ്ഞു.
തണുക്കുന്നുണ്ട് എങ്കിൽ അഭിമാനം ഒന്നും വിചാരിക്കേണ്ട എന്നെ പിടിച്ചിരുന്നോ.
അവൻ അങ്ങനെ പറഞ്ഞപ്പോൾ ചിരി വന്നു പോയിരുന്നു അവൾക്ക്.
ആൾ ഇങ്ങനെയൊക്കെ സംസാരിക്കാത്തത് ആണ് ഇത് എന്താണോ എന്തോ.? കുറച്ചു ദിവസം ആയി ഇത്തിരി അധികാരം ഒക്കെ കൂടിയിട്ടുണ്ട് എന്ന് തനിക്ക് തോന്നിയിരുന്നു.
അത് കേട്ടതും ഒന്നും നോക്കാതെ അവൾ അവന്റെ വയറിനു മുകളിൽ കൈ വെച്ചു ചുറ്റി പിടിച്ചിരുന്നു… അവൾ തോളിൽ പിടിക്കും എന്നാണ് അവൻ കരുതിയത്. ഒരു നിമിഷം അവൻറെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അവൾ വീണ്ടും ചോദിച്ചു.
എവിടെക്കാ..?
ഇപ്പൊ എത്തും അപ്പോൾ അറിയാമല്ലോ
അവൻ വണ്ടി കൊണ്ട് നിർത്തിയത് ഒരു അമ്പലത്തിനു മുൻപിൽ ആണ്. അവൾ മനസിലാകാതെ അവനെ നോക്കി.
തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം ആണ്. പോയി ഈശ്വരന്മാരോട് പ്രാർത്ഥിച്ച് വായോ.
അവൻ പറഞ്ഞു
കണ്ണുകൾ നിറയാതിരിക്കാൻ അവൾ ശ്രമിച്ചു. അവനിൽ നിന്നും ഇങ്ങനെയൊരു ശ്രമം ഒട്ടും പ്രതീക്ഷിച്ചത് ആയിരുന്നില്ല.
എന്റെ ചാച്ചന്റെയും അമ്മച്ചീടെയും സന്തോഷത്തിനു വേണ്ടിയാണ് താൻ ഈ ജാതി ഒക്കെ മാറാൻ സമ്മതിച്ചേന്ന് എനിക്ക് നന്നായി അറിയാം. ഇന്നത്തെ ദിവസം തന്റെ വിശ്വാസത്തിൽ പ്രാർത്ഥിച്ചിട്ട് വായോ ,
നിറകണ്ണുകളോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൾ ചോദിച്ചു
വരുന്നില്ലേ..?
വരണോ.?
അവൻ ചോദിച്ചു
കൂടെയുണ്ടെങ്കിൽ സന്തോഷായേനെ അവൾ പറഞ്ഞു
ബൈക്ക് ഒതുക്കിതിനുശേഷം അവൾക്കൊപ്പം അമ്പലത്തിലെ പടികൾ കയറി അവൻ. അവനെ ഞെട്ടിച്ചുകൊണ്ട് അവന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. ആ കണ്ണുകൾ നിറയുന്നുണ്ടെന്ന് അവനു തോന്നി.
കരയുവാന്നോ.?
അവൻ കാതോരം അവളോട് ചോദിച്ചു.
സന്തോഷം കൊണ്ടാ..
അവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…