Automobile

ബിഎംഡബ്ല്യു സിഇ 02 പുറത്തിറങ്ങി

ഗുരുഗ്രാം: ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇവി സ്‌കൂട്ടര്‍ ഏതെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ ബിഎംഡബ്ല്യുവിന്റെ സിഇ 02. ഇന്ന് ഉച്ചക്കാണ് സിഇ 04 ന്റെ പിന്‍ഗാമിയായി സിഇ 02 ലോഞ്ച് ചെയ്തത്. ബിഎംഡബ്ലിയു ബ്രാന്‍ഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണെന്ന പ്രത്യേകതയും ഇതിന് മാത്രം സ്വന്തം. നാലര ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.

സിഇ 04 പൂര്‍ണമായ ഇറക്കുമതി ആണെങ്കിലും ബിഎംഡബ്ല്യു സിഇ 02 ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്നത് ബവേറിയന്‍ ബ്രാന്‍ഡിന്റെ ആഭ്യന്തര പങ്കാളിയായ ടിവിഎസ് മോട്ടോര്‍ കമ്പനിയാണ്. ഒരു സ്‌കൂട്ടറിന്റേയും മോട്ടോര്‍ സൈക്കിളിന്റേയും സംയോജനമാണ് ഇവിയെന്ന് പറയാം. ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ബവേറിയന്‍ കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ വൈദ്യുത ഇരുചക്ര വാഹനമാണിത്.

ലുക്കില്‍ സിഇ 04ന്റെ അതേ ശൈലിയാണ് കുഞ്ഞന്‍ സിഇ 02 ഇവിയും പിന്തുടര്‍ന്നിരിക്കുന്നത്. 0-50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് വെറും മൂന്ന് സെക്കന്‍ഡ് മതിയാവും. 95 കിലോമീറ്ററാണ് പരമാവധി വേഗം. ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് ഈ പുതിയ പ്രീമിയം ഇലക്ട്രിക് വാഹനം നിര്‍മിക്കുന്നത്. അഡ്വഞ്ചര്‍ ബൈക്കിന്റെയും മങ്കി ബൈക്കിന്റെയും സങ്കലനമാണ് ഡിസൈനില്‍ പ്രതിഫലിക്കുന്നത്.

5,000 ആര്‍പിഎമ്മില്‍ 14.75 ബിഎച്ച്പി പവറും 1,000 ആര്‍പിഎമ്മില്‍ 55 എന്‍എം ടോര്‍ക്കുംവരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഫ്‌ളാറ്റ് സീറ്റ്, ചങ്കി എല്‍ഇഡി ഹെഡ്ലാമ്പ് എന്നിവയാല്‍ തികച്ചും ഫ്യൂച്ചറിസ്റ്റിക്കും മിനിമലിസ്റ്റിക്കുമായ ഡിസൈനാണ് വാഹനത്തെ ശ്രദ്ധേയമാക്കുന്നത്.

ഫ്രണ്ട് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ (യുഎസ്ഡി), പിന്നില്‍ മോണോഷോക്ക്, വൈഡ് ആസ്‌പെക്റ്റ് 14 ഇഞ്ച് വീലുകള്‍, 239 മില്ലീമീറ്റര്‍ ഫ്രണ്ട്, 220 മില്ലീമീറ്റര്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് സെറ്റപ്പ് എന്നിവയ്‌ക്കൊപ്പം 3.92 കെഡബ്ലിയുഎച്ച് എയര്‍-കൂള്‍ഡ് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു സിഇ 02 ഇലക്ട്രിക് സ്‌കൂട്ടറിന് ഊര്‍ജം പകരുന്നത്.

Related Articles

Back to top button