ഉത്പാദനമേഖലയുടെ ഹബ്ബായി രാജ്യം മാറി; 2047ൽ വികിസത ഭാരതം എന്നതാണ് ലക്ഷ്യം: പ്രധാനമന്ത്രി
Aug 15, 2024, 10:07 IST
78ാം സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിൽ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒന്നാമത് എന്നതാണ് കേന്ദ്ര സർക്കാരിന്റെ മുദ്രവാക്യം. സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയുടെ ബ്ലൂ പ്രിന്റാണ്. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമരംഗത്ത് കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് രാജ്യം വൈകാതെ എത്തും. രണ്ടര കോടി വീടുകളിലേക്ക് വൈദ്യുതി എത്തിക്കാൻ സർക്കാരിനായി. ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്താക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു സൈന്യത്തിന്റെ പോരാട്ടം യുവാക്കൾക്ക് പ്രചോദനമായി. ഉത്പാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. കൂടുതൽ സ്റ്റാർട്ടപ്പുകൾ വരുന്നു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ അന്തസ്സുയർത്തി കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണ്. 2047ൽ വികസിത ഭാരതം എന്ന മുദ്രവാക്യമാണ് നമുക്ക് മുന്നിലുള്ളത്. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും നുഴഞ്ഞുകയറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
