രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; ബിജെപിയുടെ വിജയമെല്ലാം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ഖാർഗെ

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഗുജറാത്തിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരുമായി ചേർന്ന് ഒത്തുകളിക്കുകയാണെന്നും ഖാർഗെ പറഞ്ഞു
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പിൽ ഇവിഎം അട്ടിമറി നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലും സംശയത്തിന്റെ നിഴലിലാണ്. ലോകം മുഴുവൻ ബാലറ്റിലേക്ക് മാറുകയാണ്. എന്നാൽ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്
രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വഖഫ് ചർച്ച രാത്രി വൈകിയും നീട്ടിക്കൊണ്ടുപോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കാൻ പോലും അവസരം നൽകുന്നില്ല. സംസ്ഥാന സർക്കാരുകളുമായുള്ള ബന്ധം വളരെ മോശമായി. ഗവർണർമാരെ കേന്ദ്രത്തിന്റെ ആയുധമാക്കുന്നുവെന്നും ഖാർഗെ പറഞ്ഞു