Kerala

തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കണം ചർച്ച; മുഖ്യമന്ത്രി സ്ഥാനമൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച നടത്തേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല. മലപ്പുറത്ത് സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ച അനവസരത്തിലുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോൾ ചർച്ചയാകേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല. എല്ലാ മത സാമുദായിക സംഘടനകളുമായും കോൺഗ്രസിന് നല്ല ബന്ധമാണുള്ളത്

ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് പോയ ആളാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോയെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താൻ. ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് കയറുന്ന വിഷയത്തിലൊന്നും അഭിപ്രായം പറയാനില്ല. അതാത് മത സംഘടനകൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു

Related Articles

Back to top button
error: Content is protected !!