ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുമതല ഗവർണർക്കാണ്, അതിൽ രണ്ടഭിപ്രായമില്ല: കേരള ഗവർണർ

ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുമതല ഗവർണർക്കാണ്, അതിൽ രണ്ടഭിപ്രായമില്ല: കേരള ഗവർണർ
യുജിസി കരട് ചട്ടങ്ങൾക്കെതിരെയും മുൻ ഗവർണർക്കെതിരെയും വിമർശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ചുമതല ഗവർണർക്കാണ്. അതിൽ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു കോടതികൾ തന്നെ ഇത് വ്യക്തമാക്കിയതാണ്. വിഷയത്തിൽ തെറ്റിദ്ധാരണകളുണ്ടെങ്കിൽ അവ പരിഹരിക്കാവുന്നതേയുള്ളു. ഇതിൽ രണ്ട് വഴികളില്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കും. സർക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവർത്തിക്കും. കേരളത്തിലെ സർക്കാരും ജനങ്ങളും മികച്ചതാണെന്നും അർലേക്കർ പറഞ്ഞു സർവകലാശാലകൾ ഭരിക്കേണ്ടത് അക്കാദമിക് നിലവാരമുള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണം സ്തംഭിക്കാനായിരുന്നു പഴയ ഗവർണർ ശ്രമിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു നീക്കങ്ങളെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

Tags

Share this story