വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തല കുരുങ്ങി വീട്ടുടമ മരിച്ചു

വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തല കുരുങ്ങി വീട്ടുടമ മരിച്ചു
കോട്ടയത്ത് വീട്ടിൽ പണിക്ക് കൊണ്ടുവന്ന ഹിറ്റാച്ചിയിൽ തല കുരുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം ഹിറ്റാച്ചിയുടെ ഓപറേറ്റർ പുറത്തേക്ക് പോയപ്പോൾ പോൾ ജോസഫ് ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്റെ തല കുടുങ്ങുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും വിവരമറിഞ്ഞ് സ്ഥലത്ത് എത്തി.

Tags

Share this story