സ്പീക്കറുടെ കസേര തള്ളിയിട്ട സംഭവം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്പീക്കറുടെ കസേര തള്ളിയിട്ട സംഭവം; ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വി ശിവൻകുട്ടി
2015ലെ ബജറ്റ് അവതരണത്തിനിടെ സ്പീക്കറുടെ കസേര തള്ളിയിട്ടത് സംബന്ധിച്ച് കെടി ജലീൽ നടത്തിയത് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി വി ശിവൻകുട്ടി. വിചാരണ തുടങ്ങാനിരിക്കെ സംഭവം തെറ്റെന്നോ ശരിയെന്നോ പറയുന്നില്ല, ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു സ്പീക്കറുടെ കസേര തള്ളിയിട്ടത് അബദ്ധമായി പോയെന്ന് കെടി ജലീൽ ഇന്നലെ സമൂഹ മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. അധ്യാപക ദിന പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായാണ് ജലീലിന്റെ കമന്റ്. ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായി പോയി. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ എന്നായിരുന്നു ജലീലിന്റെ മറുപടി

Share this story