Kerala
തുഷാർ ഗാന്ധിയെ സംഘ്പരിവാർ തടഞ്ഞ സംഭവം; സർക്കാർ നടപടിയെടുക്കണമെന്ന് സതീശൻ

മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ സംഘ്പരിവാർ പ്രവർത്തകർ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പമാണ്. ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണ് തുഷാർ ഗാന്ധിയെ അപമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു
തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.
നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മടങ്ങുമ്പോഴാണ് സംഘ്പരിവാർ പ്രവർത്തകർ തുഷാർ ഗാന്ധിയെ തടഞ്ഞത്. പ്രതിമ അനാച്ഛാദനം ചെയ്ത് നടത്തിയ പ്രസംഗമാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്.