Kerala

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന ഉത്തരവ് പിൻവലിച്ചു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന ഉത്തരവ് പിൻവലിക്കാൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ നിർദേശം നൽകി. ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഗതാഗത മന്ത്രി ആരോപിച്ചു

അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രിയുടെ നിർദേശം. അഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് സിഎംഡിയാണ് സർക്കുലർ ഇറക്കിയത്

സിഎംഡി ഇറക്കിയ സർക്കുലറിൽ സിഎംഡിയോട് തന്നെ അന്വേഷണം നടത്താനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷം ഇത്തവണ കെഎസ്ആർടിസിയിൽ ഒറ്റ ഗഡുവായി ശമ്പളം വിതരണം ചെയ്തിരുന്നു.

Related Articles

Back to top button