Kerala

കുഴപ്പം സുരേഷ്‌ഗോപിയ്ക്ക് അല്ല; തൃശൂരുകാര്‍ക്ക്; ഇനി എല്ലാവരും അനുഭവിച്ചോളൂ: കെബി ഗണേഷ്‌കുമാർ

കേന്ദ്ര മന്ത്രി സുരേഷ്‌ഗോപിയ്ക്ക് മാധ്യമങ്ങളോടുള്ള സമീപനത്തില്‍ പരിഹാസവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. സുരേഷ് ഗോപി ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും ഇനി എല്ലാവരും അനുഭവിക്കുക എന്നുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെബി ഗണേഷ്‌കുമാര്‍. സുരേഷ് ഗോപിയെക്കുറിച്ച് ഇനി താന്‍ ഒന്നും പറയുന്നില്ല. സുരേഷ് ഗോപി ഇങ്ങനെയൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ ഞാന്‍ പറഞ്ഞപ്പോള്‍ സാരമില്ല എന്ന് വിചാരിച്ചവരൊക്കെ ഇപ്പോള്‍ അനുഭവിച്ചുകൊള്ളുക എന്നതേയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ തിരഞ്ഞെടുപ്പ് പ്രസംഗം കേട്ട് എന്തിനാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇന്നലെയും സുരേഷ് ഗോപി എന്താ കുഴപ്പമെന്ന് ഒരാള്‍ ചോദിച്ചു. അതിന് മറുപടിയായി ഞാന്‍ പറഞ്ഞത് സുരേഷ്‌ഗോപിക്കല്ല കുഴപ്പം ജയിപ്പിച്ച തൃശൂരുകാര്‍ക്കാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി തനിക്ക് അറിയാവുന്ന ഒരാളെക്കുറിച്ച് താന്‍ പറഞ്ഞ അഭിപ്രായമാണ്. തൃശൂരുകാര്‍ക്ക് സുരേഷ് ഗോപിയെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ഭരത്ചന്ദ്രനായി അഭിനയിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ കാറിന്റെ പുറകില്‍ എപ്പോഴും ഒരു എസ്പിയുടെ തൊപ്പിയുണ്ടാകും. അരുടെയെങ്കിലും ഓര്‍മ്മയില്‍ ഉണ്ടെങ്കില്‍ ശ്രദ്ധിച്ചാല്‍ മതി. കുറേക്കാലം ആ തൊപ്പി അവിടെയുണ്ടായിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!