World

ഗൂഗിളില്‍ ജോലി ചെയ്യുന്ന ഭോപാല്‍ സ്വദേശിയുടെ ശമ്പളം ഇന്ത്യക്കാരെ മാത്രമല്ല ഞെട്ടിക്കുന്നത്

മൗണ്ടെയിന്‍ വ്യൂ(കാലിഫോര്‍ണിയ): ഗൂഗിളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്റെ ശമ്പളമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇദ്ദേഹത്തിന്റെ സാലറി പാക്കേജ് കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബര്‍ലോകം ഒന്നടങ്കം. ന്യൂ ചീഫ് ടെക്നോളജിസ്റ്റ് എന്ന പദവിയില്‍ കഴിയുന്ന 64 കാരനായ പ്രഭാകര്‍ രാഘവിന് ഗൂഗിള്‍ ഓരോ വര്‍ഷവും ശമ്പളമായി നല്‍കുന്നത് 300 കോടി ഇന്ത്യന്‍ രൂപയാണ്.

മദ്രാസ് ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സാന്താ ബാര്‍ബറയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലേക്ക് ചേക്കേറുകയായിരുന്നു. ഇവിടെ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടുകയും പിന്നീട് ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി കൈപ്പിടിയിലൊതുക്കുകയും ചെയ്ത ശേഷമാണ് ഐബിഎമ്മില്‍ ഗവേഷകന്റെ ജീവിതം തുടങ്ങുന്നത്.

ഗൂഗിള്‍ സെര്‍ച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആന്‍ഡ് പേയ്മെന്റ് വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന ആളായിരുന്നു ജിമെയിലിന്റെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഡക്ടുകളായ സ്മാര്‍ട് റിപ്ലേ, സ്മാര്‍ട് കമ്പോസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായ പ്രഭാകര്‍ രാഘവന്‍. 12 വര്‍ഷം മുന്‍പാണ് 2012ല്‍ പ്രഭാകര്‍ ഗൂഗിളിനൊപ്പം യാത്ര തുടങ്ങുന്നത്. 64 കാരനായ പ്രഭാകര്‍ രാഘവന്റെ പേരില്‍ 20 ഓളം പേറ്റന്റുകളും സ്വന്തമായുണ്ടെന്നതും എടുത്തുപറയേണ്ടതുണ്ട്.

Related Articles

Back to top button