Movies

തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങി പൊക്കോ എന്ന നിലപാട് ശരിയല്ല; ചലചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ഉർവശി

ദേശീയ ചലചിത്ര പുരസ്‌കാര നിർണയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ച് പൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ച് പറയട്ടെ

കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ല. വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാം. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എന്റെ കാര്യത്തിൽ ചോദിച്ച് ക്ലാരിഫൈ ചെയ്തില്ലെങ്കിൽ എന്നിക്ക് പിന്നാലെ വരുന്നവർക്ക് എന്താണ് വിശ്വാസം. ഉർവശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കിൽ ഞങ്ങളുടെ കാര്യമൊന്ന് ആലോചിച്ച് നോക്കൂ എന്ന് റിമ കല്ലിങ്കൽ മുമ്പ് പറഞ്ഞിരുന്നു

വിജയരാഘവന്റെയും ഷാരൂഖ് ഖാന്റെയും പെർഫോമൻസ് തമ്മിൽ അവർ കണക്കാക്കിയത് എങ്ങനെയാണ്. ഇതെങ്ങനെ മികച്ച സഹനടനായി. അത് എങ്ങനെ മികച്ച നടനായി. ആടുജീവിതം എന്ന സിനിമ പരാമർശിക്കാതെയും പോയി. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യേണ്ടതല്ലെയെന്നും ഉർവശി ചോദിച്ചു.

Related Articles

Back to top button
error: Content is protected !!