Kerala

നിലമ്പൂരിൽ ബൈപ്പാസ് നിർമാണത്തിന് 154 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു

നിലമ്പൂരിൽ ബൈപ്പാസ് നിർമാണത്തിന് 154 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി. ബൈപ്പാസ് നിർമാണത്തിന് ധനാനുമതി നൽകിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ട് ഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമിക്കുക. പദ്ധതിക്കായി നിലമ്പൂർ താലൂക്കിലെ 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. 1998ൽ വിജ്ഞാപനം ഇറങ്ങിയ പദ്ധതി ദീർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു.

2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോർട്ട് വന്നത്. നിലമ്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകൾ ഒഴിവാക്കാനും നിലമ്പൂർ ബൈപ്പാസ് സഹായിക്കും.

Related Articles

Back to top button
error: Content is protected !!