കേരളത്തിലെ നിലപാട് പറയാൻ സംസ്ഥാന സെക്രട്ടറിയുണ്ട്; മുകേഷ് വിഷയത്തിൽ ആനി രാജയെ തള്ളി ബിനോയ് വിശ്വം
Aug 30, 2024, 11:59 IST
ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട മുകേഷ് രാജി വെക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തർക്കമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് പ്രതികരണം എല്ലാത്തിനും പരിഹാരമുണ്ടാകും. സിപിഎം-സിപിഐ തർക്കമില്ല. അവിടെയും ഇവിടെയും പാർട്ടിക്ക് ഒരു നിലപാടേയുള്ളു. ആനി രാജ എൻഎഫ്‌ഐഡബ്ല്യു നേതാവാണ്. പാർട്ടിയുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. കേരളത്തിലെ കാര്യം പറയേണ്ടത് പാർട്ടിയും സെക്രട്ടറിയുമാണെന്നും ബിനോയ് വിശ്വം പറഞ്ഞു ഇവിടുത്തെ കാര്യം പറയാൻ പാർട്ടിക്ക് ഇവിടെ നേതൃത്വമുണ്ട്. ഇത് എല്ലാവർക്കും ബോധ്യമുള്ള അടിസ്ഥാനപാഠങ്ങളാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുകേഷ് രാജിവെക്കണമെന്ന് നേരത്തെ ആനി രാജ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
