Kerala
ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു; പരാതിയുമായി പോകാനില്ലെന്ന് ഡോ. ഹാരിസ്

തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ. തന്നെ അറിയുന്നവർ സഹായിച്ചില്ല. ഒന്നോ രണ്ടോ ആളുകൾ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
തന്നോട് ചോദിച്ചിട്ട് റിപ്പോർട്ട് തയ്യാറാക്കാമായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ തെറ്റായ റിപ്പോർട്ടുകൾ നൽകി. പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താ സമ്മേളനം തന്നെ ഞെട്ടിച്ചു. ആർക്കെതിരെയും പരാതിയുമായി മുന്നോട്ടില്ല
പ്രത്യേക നിമിഷത്തിലാകും അവർ അത്തരത്തിൽ വാർത്താ സമ്മേളനം വിളിച്ചത്. തന്റെ വകുപ്പ് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഇനിയും അവരുടെ പിന്തുണ ആവശ്യമാണ്. ശത്രുപക്ഷത്ത് നിന്ന് പോകാനാകില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.