സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ഇന്നലെ ഒറ്റയടിക്ക് 320 രൂപയാണ് കുറഞ്ഞത്. തുടർന്ന് ഇന്നും ആ വിലയിൽ മാറ്റമില്ല.
ഇന്നലെ പവന് 320 രൂപ കുറഞ്ഞതൊടെ ഒരു പവന്റെ വില 53440 രൂപ ആയിരുന്നു. ഇന്നും അതെ വിലയാണ് തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6680 രൂപയാണ്. 20 ദിവസത്തിനിടെ 3000 രൂപയോളം വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വർണവില പതിയെ കുറയാൻ തുടങ്ങിയത്. കേറിയും ഇറങ്ങിയും മാറിക്കൊണ്ടിരിക്കുന്ന സ്വർണ വില കഴിഞ്ഞ നാലു ദിവസമായി അനക്കമില്ലായിരുന്നു തുടർന്ന് സെപ്റ്റംബർ 6 ന് വില വർധിക്കുകയായിരുന്നു. ശേഷം ഇന്നലെ വില കുറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് ഇടിഞ്ഞത്. ശേഷം വില തിരിച്ചു കയറുകയായിരുന്നു.
ഈ മാസത്തെ സ്വർണവില എങ്ങനെ? അറിയാം…
സെപ്റ്റംബർ മാസത്തിന്റെ തുടക്കമായ ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ അതായത് സെപ്റ്റംബർ 1 ന് ഒരു പവന് സ്വർണത്തിന്റെ വില 53560 ആയിരുന്നു. ഇന്ന് സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമില്ല ഒരു പവന് ഇന്നത്തെ വില 53440 ആണ്.