Kerala

കേരളത്തിലും നേതൃമാറ്റമുണ്ടാകും; കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്: കെ മുരളീധരൻ

കേരളത്തിലും കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ. നിലവിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ നല്ല ബന്ധത്തിലാണെന്നും മുരളീധരൻ പറഞ്ഞു

പ്രവർത്തിക്കാതെ പദവി മാത്രം കൊണ്ടു നടക്കുന്ന കുറേപ്പേരുണ്ട്. അവരെയെല്ലാം മാറ്റിനിർത്തും. എഐസിസി തീരുമാനം സ്വാഗതാർഹമാണ്. ഡിസിസികൾക്ക് കൂടുതൽ ചുമതലകൾ നൽകണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 20,000 വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കും

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ആരെ നിർത്തിയാലും പിന്തുണക്കുമെന്നാണ് പിവി അൻവർ പറഞ്ഞത്. കേരളത്തിൽ ലഹരി വ്യാപകമാകുന്നത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!