ഇത് തുടക്കം മാത്രം, പഹൽഗാമിനുള്ള മറുപടി ഓപറേഷൻ സിന്ദൂറിൽ അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ മറുപടി ഓപറേഷൻ സിന്ദൂറിൽ അവസാനിക്കില്ലെന്ന് ഇന്ത്യ. ഇത് തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാത്തിനും തയ്യാറായി ഇരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം
സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ലക്ഷ്യം വെക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണരേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള തക്കതായ നടപടിക്ക് തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്
ഓപറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടാകുമെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിൽ 21 ഭീകര കേന്ദ്രങ്ങളാണ് പാക്കിസ്ഥാനിലുള്ളത്. ഇതിൽ 9 എണ്ണം മാത്രമാണ് ആക്രമിച്ചത്. ബാക്കി ഭീകര കേന്ദ്രങ്ങളിലും ആക്രമണം നടന്നേക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്.