Kerala
എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് ചുമതലയേറ്റു

എൻസിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ തോമസ് എംഎൽഎ ചുമതലയേറ്റു. എ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ പിന്തുണയോടെയാണ് തോമസ് കെ തോമസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. എൻസിപിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുമെന്ന് തോമസ് കെ തോമസ് പറഞ്ഞു
പിസി ചാക്കോ രാജിവെച്ച ഒഴിവിലേക്കാണ് തോമസ് കെ തോമസിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. തോമസ് കെ തോമസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് പൂർത്തിയാകും മുമ്പ് പിസി ചാക്കോ ഓഫീസ് വിട്ടിറങ്ങുകയും ചെയ്തു.
നേരത്തെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് നീക്കം നടത്തിയിരുന്നു. എന്നാൽ എകെ ശശീന്ദ്രൻ പക്ഷം ഇത് അടിയിലെ നുള്ളി. പിന്നീട് പാർട്ടിയിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതാണ് കണ്ടത്. തോമസ് കെ തോമസ് ശശീന്ദ്രൻ പക്ഷത്തേക്ക് എത്തുകയും പിസി ചാക്കോയുടെ അധ്യക്ഷ പദവി നഷ്ടപ്പെടുകയുമായിരുന്നു.