Kerala

ടെസ്ല കമ്പനിയെ ആക്രമിക്കുന്നവർ അമേരിക്കയുടെ ആഭ്യന്തര ഭീകരർ: മസ്‌കിന് പിന്തുണയുമായി ട്രംപ്

ടെസ്ല ഷോറൂമുകളും ചാർജിംഗ് സ്‌റ്റേഷനുകളും നശിപ്പിക്കുന്നവരെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്തിടെ ടെസ്ല കമ്പനിക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിച്ചിരുന്നു. ടെസ്ല സിഇഒ ഇലോൺ മസ്‌ക് യുഎസ് ഭരണകൂടത്തിന്റെ ഭാഗമായതിന് ശേഷം സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കൽ നയം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പ്രതിഷേധം

തന്റെ വിശ്വസ്തൻ കൂടിയായ മസ്‌കിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ട്രംപ് കഴിഞ്ഞ ദിവസം ഒരു ടെസ്ല കാർ വാങ്ങിയിരുന്നു. വൈറ്റ് ഹൗസിന് സമീപത്ത് ടെസ്ല കാറിനെ കുറിച്ച് ചോദിച്ചവരോടാണ് ട്രംപ് ടെസ്ല ഡീലർഷിപ്പ് ആക്രമിച്ചവരെ ആഭ്യന്തര ഭീകരരായി കണക്കാക്കണമെന്ന് മറുപടി പറഞ്ഞത്

ഇത്തരം ആക്രമണങ്ങൾ താൻ തടയുമെന്നും ഈ ആക്രമണകാരികൾ ഒരു വലിയ അമേരിക്കൻ കമ്പനിയെ വേദനിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ആക്രമണങ്ങളിൽ ഉൾപ്പെട്ട ചിലരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!