World

ജപ്പാനിൽ എയർ ആംബുലൻസ് കടലിൽ വീണ് രോഗിയടക്കം മൂന്ന് പേർ മരിച്ചു

ജപ്പാനിൽ എയർ ആംബുലൻസായ ഹെലികോപ്റ്റർ കടലിൽ വീണ് രോഗിയടക്കം മൂന്ന് പേർ മരിച്ചു. ജപ്പാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് എയർ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

പൈലറ്റ്, ഹെലികോപ്റ്റർ മെക്കാനിക്ക്, നഴ്‌സ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തീരദേശസേനയാണ് അപകടത്തിന് പിന്നാലെ ഇവരെ രക്ഷപ്പെടുത്തിയത്. 34കാരനായ ഡോക്ടർ, 86കാരനായ രോഗി, രോഗിയെ പരിചരിച്ചു കൊണ്ടിരുന്ന 68കാരൻ എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തി. ഫുകോകയിലെ ആശുപത്രിയിലേക്ക് നാഗസാക്കിയിൽ നിന്നും പറന്നുയർന്ന എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!