Kerala

തൃശൂർ ഒരബദ്ധം; സുരേഷ് ഗോപി മുന്ന; നേമം പോലെ ലോക്സഭാ അക്കൗണ്ടും പൂട്ടിക്കും: ജോൺ ബ്രിട്ടാസ്

തൃശൂരിൽ ഒരു അബദ്ധം പറ്റിയെന്നുെ നേമം പോലെ ബിജെപിയുടെ ലോകസഭ അക്കൗണ്ടും പൂട്ടിക്കുംമെന്നും ജോൺ ബ്രിട്ടാസ് എംപി. വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ രാജ്യ സഭയൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. സുരേഷ്ഗോപി എം.പിയെ എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോട് ഉപമിച്ച ജോൺ ബ്രിട്ടാസ് ഇതുപോലുള്ള മുന്നമാരെ തിരിച്ചറിയാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്നും പറഞ്ഞു.

മുനമ്പത്തെ ആൾക്കാരിൽ ഒരാൾക്ക് പോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ ഗവണമെന്റിന്റെ വാഗ്ദാനമാണത്. അഞ്ച് ലക്ഷം ഭവന രഹിതർക്ക് വീട് നൽകാനുള്ള കരുത്തും ആർജവവും ആത്മാർത്ഥതയും ഇടതു പക്ഷത്തിനുണ്ടെങ്കിൽ മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഇടതുപക്ഷ സർക്കാരിനുണ്ട്. ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ് ബിജെപിയെന്നും ഇത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

എത്ര പേരെ നിങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് ആട്ടിപ്പായിച്ചു. അൻപതിനായിരത്തിലേറെപ്പേരാണ് മണിപ്പൂരിൽ അഭയാർത്ഥികളായി കഴിയുന്നത്.എത്ര ആൾക്കാർ രാജ്യം വിട്ടു. നിങ്ങൾക്ക് അവരെക്കുറിച്ചൊന്നും പറയാനില്ല. എത്രോയോ പള്ളികൾ തകർത്തു നിങ്ങൾ.’ ബി.ജെ.പിയെ വിമർശിച്ചുകൊണ്ട് ജോൺ ബ്രിട്ടാസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!