ടിബറ്റ് ഭൂചലനത്തിൽ മരണസംഖ്യ 126 ആയി; ഇരുന്നൂറിലധികം പേർക്ക് പരുക്ക്
ടിബറ്റിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 100 കടന്നു. ഇതുവരെ 126 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. റിക്ടർ സ്‌കൈയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ നിന്ന് 93 കിലോമീറ്റർ വടക്കുകിഴക്കാണ്
ടിബറ്റിലെ തീർഥാടന കേന്ദ്രമായ ഷിഗാറ്റ്‌സെ നഗരത്തെ കാര്യമായി തന്നെ ഭൂചലനം ബാധിച്ചു. നിരവധി കെട്ടിടങ്ങൾ ഇവടെ തകർന്നുവീണു. നേപ്പാളിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സർവ സന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അറിയിച്ചു
ഇന്നലെ പുലർച്ചെയാണ് ടിബറ്റിനെ പിടിച്ചുകുലുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനിടെ ആറ് തുടർ ചലനങ്ങളാണുണ്ടായത്. ഇന്ത്യയിൽ ബിഹാറിലും അസം, ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനമുണ്ടായി.