Kerala

നാളെ അയ്യപ്പനേയും വേളാങ്കണ്ണി മാതാവിനേയും വഖഫിന് വിട്ടുകൊടുക്കേണ്ടിവരും; വിവാദ പരാമർശവുമായി ബിജെപി നേതാവ് അഡ്വ.ബി. ഗോപാലകൃഷ്ണൻ

കൽപ്പറ്റ: മുനമ്പം ഭൂമി പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന ഉപധ്യക്ഷൻ അഡ്വ.ബി. ഗോപാലകൃഷ്ണൻ. പതിനെട്ടാം പടിക്ക് താഴെയൊരു ചങ്ങായി ഇരുപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്ന് പറഞ്ഞു വരുമെന്നുമാണ് ഗോപാലകൃഷ്ണന്‍റെ വിവാദ പരാമർശം. വയനാട് കമ്പളക്കാട്ടിൽ ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് വിവാദ പ്രസംഗം.

അയ്യപ്പൻ പതിനെട്ടു പടിക്ക് മുകളിലാണ്. താഴെ വെറൊരു ചങ്ങായി ഉണ്ട്. വാവര്, വാവര് തൽക്കാലം ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്‍റേതാവും. അയ്യപ്പൻ ഇറങ്ങിപോവേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണി, നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കേണ്ടി വരും. കൊടുക്കണോ? ഇതൊന്നും കൊടുക്കണ്ട എന്നു പറഞ്ഞുകൊണ്ടാണ് ഞങ്ങൾ വഖഫ് ഭേദഗതി കൊണ്ടുവന്നത്. ആ ഭേ​ദ​ഗതിക്കെതിരെയാണ് ഈ നിയമസഭയിൽ ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന് പ്രമേയം പാസാക്കിയിരിക്കുന്നത്. ശബരിമലയും വേളാങ്കണ്ണിയുമൊക്കെ വഖബിന് കൊടുക്കണോ, വേണ്ടെങ്കിൽ നിങ്ങൾ ബിജെപിക്ക് വോട്ടുചെയ്യൂ എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

Related Articles

Back to top button