ആനക്കൊമ്പ് കേസിൽ മോഹൻലാലിന് കോടതി സമൻസ് അയച്ചു; വിചാരണ നേരിടണം
Oct 5, 2019, 19:31 IST
![ആനക്കൊമ്പ് കേസിൽ മോഹൻലാലിന് കോടതി സമൻസ് അയച്ചു; വിചാരണ നേരിടണം](https://metrojournalonline.com/static/c1e/client/89527/migrated/7ab25ccfa8194277108332d41d1ca833.jpg)
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു. പ്രതികൾക്ക് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു
ആനക്കൊമ്പ് കൈവശം വെക്കാൻ മുഖ്യവനപാലകൻ മോഹൻലാലിന് നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ സ്വദേശി എ എ പൗലോസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാനുള്ള പൗലോസിന്റേതടക്കമുള്ള ഹർജിയിൽ കോടതി പ്രാഥമിക വാദം കേട്ടു. കേസ് അടത്ത മാസത്തേക്ക് മാറ്റിവെച്ചു.