നേതാവ് പി ജെ ജോസഫ് എന്ന് സ്പീക്കർക്ക് ജോസഫ് വിഭാഗത്തിന്റെ കത്ത്; ജോസ് കെ മാണിയുടെ കത്ത് തള്ളാനും ആവശ്യം
Nov 7, 2019, 19:47 IST
![നേതാവ് പി ജെ ജോസഫ് എന്ന് സ്പീക്കർക്ക് ജോസഫ് വിഭാഗത്തിന്റെ കത്ത്; ജോസ് കെ മാണിയുടെ കത്ത് തള്ളാനും ആവശ്യം](https://metrojournalonline.com/static/c1e/client/89527/migrated/b30cab83b4a6acf650928319945b92c9.jpg)
കേരളാ കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് പി ജെ ജോസഫ് തന്നെയെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകി. ജോസ് കെ മാണി നൽകിയ കത്ത് തള്ളണമെന്നാണ് ആവശ്യം. ചട്ടപ്രകാരമാണ് ജോസഫിനെ തെരഞ്ഞെടുത്തതെന്നും ജോസ് പക്ഷത്തിന്റെ കത്ത് തള്ളണമെന്നും മോൻസ് കെ ജോസഫ് പറഞ്ഞു
പാർട്ടി പിളർപ്പിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യമാണ്. ഒത്തുത്തീർപ്പിനുള്ള സാധ്യത പി ജെ ജോസഫ് കഴിഞ്ഞ ദിവസം പൂർണമായും തള്ളിയിരുന്നു. ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കാനാണ് ജോസ് വിഭാഗത്തിന്റെ ശ്രമം
എന്നാൽ ജോസഫിന്റെ നേതൃത്വം ജോസ് വിഭാഗം അംഗീകരിക്കണമെന്നആണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. കെ എം മാണി മരിച്ചതിന് പിന്നാലെ വർക്കിംഗ് ചെയർമാനായ പി ജെ ജോസഫിനാണ് പാർട്ടിയുടെ അധികാരമെന്നും ഇവർ പറയുന്നു.