വിവാദ മാർക്ക് ദാനം: ഗവർണർ എം ജി വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി

വിവാദ മാർക്ക് ദാനം: ഗവർണർ എം ജി വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി

എംജി സർവകലാശാലാ മാർക്ക് ദാന വിവാദത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ ഇടപെടൽ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. വിവാദ മാർക്ക് ദാനത്തിൽ വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് മന്ത്രി കെ ടി ജലീൽ ആവർത്തിച്ചു

മോഡറേഷൻ നൽകിയതിനെയാണ് മാർക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായല്ല മോഡറേഷൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story