കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളാ തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ തീവ്രത മൂലമാണ് കാറ്റിനുള്ള സാധ്യത. മത്സ്യത്തൊഴിലാളികൾ ഒരുകാരണവശാലം കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്

ഒക്ടോബർ 21 മുതൽ 23 വരെ കേരളാ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് തീരങ്ങളിലുള്ളവർ സമുദ്രപ്രദേശങ്ങളിൽ പോകരുതെന്ന് കർശനനിർദേശമുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാനാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ മൂന്ന് മണിയോടെ 18 ഇഞ്ചായി ഉയർത്തി.

 

Share this story