ശബരിമല നിർണായക വിധി ഇന്ന്; കാതോർത്ത് കേരളം, സാധ്യതകൾ ഇങ്ങനെയാണ്

ശബരിമല നിർണായക വിധി ഇന്ന്; കാതോർത്ത് കേരളം, സാധ്യതകൾ ഇങ്ങനെയാണ്

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിയിൽ പുനപ്പരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. 2018 സെപ്റ്റംബർ 28നാണ് യുവതി പ്രവേശന വിധി വന്നത്.

ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിയാണ് യുവതി പ്രവേശന കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ശാരീരകാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ചായിരുന്നു വിധി പറഞ്ഞത്.

വിശ്വാസം ഉയർത്തിപ്പിടിക്കുമ്പോൾ ആരോടും വിവേചനം പാടില്ലെന്ന നിലപാടിൽ ഭൂരിപക്ഷ ജഡ്ജിമാർ ഉറച്ചുനിന്നാൽ ഹർജികൾ തള്ളിപ്പോകും. രണ്ടാമത്തെ സാധ്യത സെപ്റ്റംബർ 28ലെ വിധി റദ്ദാക്കുക എന്നതാണ്. മൂന്നാമത്തെ സാധ്യത വിശാലമായ ഭരണഘടനാ ബെഞ്ചിലേക്ക് വിടുകയെന്നതാകും. ചീഫ് ജസ്റ്റിസിന്റെ നിലപാടാകും ഇതിൽ നിർണായകമാകുക.

 

Share this story