പന്തീരങ്കാവ് യുഎപിഎ കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

പന്തീരങ്കാവ് യുഎപിഎ കേസ്: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി നിഷേധിച്ചത്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി

പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റ് തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

പ്രതികളിൽ നിന്നും പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള കുറിപ്പുകളുടെ ഉള്ളടക്കവും മറ്റും കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണ്. കേസിലെ മൂന്നാമനായ ഉസ്മാനെ പിടികൂടാനുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് വാദിച്ചു. ഇതെല്ലാം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു

 

Share this story