ജനരോഷം തിരിച്ചറിഞ്ഞ നിതീഷ് കുമാർ നിലപാട് മാറ്റി; എൻ ആർ സി എന്തിന് ബിഹാറിൽ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

ജനരോഷം തിരിച്ചറിഞ്ഞ നിതീഷ് കുമാർ നിലപാട് മാറ്റി; എൻ ആർ സി എന്തിന് ബിഹാറിൽ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

ദേശീയ പൗരത്വ പട്ടിക ബീഹാറിൽ നടപ്പാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രിയും എൻ ഡി എ ഘടകക്ഷിയായ ജനതാദൾ യു നേതാവുമായ നിതീഷ് കുമാർ. കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആവർത്തിച്ച എൻ ആർ സിയെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിതീഷ് കുമാർ. ബിഹാറിൽ എന്തിന് എൻ ആർ സി നടപ്പാക്കണം എന്നായിരുന്നു നിതീഷ് കുമാറിന്റെ ചോദ്യം

എൻ ഡി എ ഘടകകക്ഷി ഭരിക്കുന്ന സംസ്ഥാനത്ത് എൻ ആർ സി നടപ്പാക്കില്ലെന്ന് പറയുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. നേരത്തെ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ ലോക്‌സഭയിലും രാജ്യസഭയിലും അനുകൂലമായി ജെ ഡി യു വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിശക്തമായ പ്രതിഷേധമാണ് രാജ്യമൊട്ടാകെ ഇതിനെതിരെ ഉയരുന്നത്. ഇത് തിരിച്ചറിഞ്ഞാണ് നിതീഷ് കുമാറിന്റെ നിലപാട് മാറ്റം

ബീഹാറിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ നിതീഷ് കുമാറിന്റെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. പാർട്ടിക്കായി തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന പ്രശാന്ത് കിഷോർ രാജി ഭീഷണി മുഴക്കിയതും നിതീഷിന്റെ നിലപാട് മാറ്റത്തിന് കാരണമായി കണക്കാക്കുന്നു.

 

Share this story