ജാർഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപി ഒറ്റയ്ക്ക് 29 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു; കോൺഗ്രസ് സഖ്യം 41 സീറ്റിൽ

ജാർഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബിജെപി ഒറ്റയ്ക്ക് 29 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു; കോൺഗ്രസ് സഖ്യം 41 സീറ്റിൽ

ജാർഖണ്ഡിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. തുടക്കത്തിൽ കോൺഗ്രസ്-ജെഎംഎം മഹാസഖ്യം വളരെ മുന്നിലെത്തിയെങ്കിലും വൈകാതെ ബിജെപി ഒപ്പം പിടിക്കുകയായിരുന്നു

81 മണ്ഡലങ്ങളുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടക്കുന്നത്. 41 സീറ്റുകളിൽ കോൺഗ്രസ് സഖ്യം മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി ഒറ്റയ്ക്ക് 29 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. എ ജെ എസ് യു 3 സീറ്റിലും സ്വതന്ത്രർ 8 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്

ഫലസൂചനകൾ മാറിമറിഞ്ഞു വരുന്നതിനാൽ രണ്ട് മുന്നണികളും ആശങ്കയിലാണ്. ചിത്രം തെളിഞ്ഞു തുടങ്ങിയാൽ ഗവർണറെ കാണാൻ ഇരു കക്ഷികളും തയ്യാറെടുത്തിട്ടുണ്ട്. ബിജെപി ചെറു കക്ഷികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

 

Share this story