അക്രമങ്ങൾക്ക് പിന്നിലെ ‘ തുക്‌ഡെ തുക്‌ഡെ’ ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാൻ സമയമായെന്ന് അമിത് ഷാ

അക്രമങ്ങൾക്ക് പിന്നിലെ ‘ തുക്‌ഡെ തുക്‌ഡെ’ ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാൻ സമയമായെന്ന് അമിത് ഷാ

 

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിലുണ്ടായ എല്ലാ അക്രമങ്ങൾക്കും പിന്നിൽ കോൺഗ്രസ് മാത്രമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അഭ്യൂഹങ്ങൾ പരത്തുകയാണ്. ഡൽഹിയിലെ തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങിനെ ഒരു പാഠം പഠിപ്പിക്കാൻ സമയമായെന്നും അമിത് ഷാ പറഞ്ഞു

അടുത്ത വർഷം ഡൽഹിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കും. പൗരത്വ നിയമഭേദഗതി നിയമം പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടു. ആരും ഒന്നും പറഞ്ഞില്ല. എന്നാൽ പാർലമെന്റിന് പുറത്തിറങ്ങിയ ശേഷം അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങിയെന്നും അമിത് ഷാ ആരോപിച്ചു

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള തുക്‌ഡെ തുക്‌ഡെ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിത്. നഗരത്തിലെ അക്രമത്തിന് അവരാണ് ഉത്തരവാദികൾ. ഡൽഹിയിലെ ജനങ്ങൾ അവരെ ശിക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ ബിജെപി പരിഹാസത്തോടെ വിശേഷിപ്പിക്കുന്ന പദമാണ് തുക്‌ഡെ തുക്‌ഡെ

 

Share this story