പൗരത്വ നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നു: കേന്ദ്രത്തിന് മറുപടി നൽകാൻ സമയം അനുവദിച്ചു

പൗരത്വ നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കുന്നു: കേന്ദ്രത്തിന് മറുപടി നൽകാൻ സമയം അനുവദിച്ചു

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകി. പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്ന് മുസ്ലീം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ അറ്റോർണി ജനറൽ ഇതിനെ എതിർത്തു

മറുപടി നൽകാൻ ആറാഴ്ചത്തെ സമയം നൽകണമെന്ന് എ ജി ആവശ്യപ്പെട്ടു. അസം, ത്രിപുര വിഷയങ്ങൾ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. 140 ഹർജികളാണ് കോടതിയുടെ മുന്നിലെത്തിയത്. വൻ തിരക്കാണ് ഹർജി പരിഗണിക്കുന്ന ഒന്നാം നമ്പർ കോടതിയിൽ അനുഭവപ്പെട്ടത്.

പൗരത്വ നിയമത്തിനോ എൻ പി ആറിനോ സ്‌റ്റേയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അസമിലെ പ്രശ്‌നങ്ങളും രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്‌നങ്ങളും വെവ്വേറെയാണെന്് അദ്ദേഹം പറഞ്ഞു. ഇതോടെയാണ് അസമിലെ വിഷയങ്ങൾ പ്രത്യേകം പരിഗണിക്കാൻ തീരുമാനമായത്. ത്രിപുര ഹർജികളും പ്രത്യേകം പരിഗണിക്കും

Share this story