ഏപ്രിൽ 20ന് ശേഷം സംസ്ഥാനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിക്കാം; നിയന്ത്രണങ്ങൾക്ക് വിധേയം

ഏപ്രിൽ 20ന് ശേഷം സംസ്ഥാനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിക്കാം; നിയന്ത്രണങ്ങൾക്ക് വിധേയം

രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയെങ്കിലും രണ്ടാം ഘട്ടത്തിൽ ചില ഇളവുകൾ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഇതിന് ശേഷം ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു

കൂടുതൽ ഹോട്ട് സ്‌പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാനാണ് അനുമതി. ഇത് പക്ഷേ നിബന്ധനകൾക്ക് വിധേയമാണ്. ഹോട്ട് സ്‌പോട്ടുകൾ കുറയുന്ന സംസ്ഥാനങ്ങൾക്ക് അടിയന്തര സേവനങ്ങൾ പുനരാരംഭിക്കാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കർഷകർ, ദിവസവേതനക്കാർ കൂലിത്തൊഴിലാളികൾ എന്നിവർക്ക് ലോക്ക് ഡൗൺ കഷ്ടത സമ്മാനിക്കുന്നതിനാൽ ഇവരെ ബാധിക്കാത്ത രീതിയിൽ സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണം. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോട് ഉടമകൾ കരുണയോടെ പെരുമാറണം. ഈ ഘട്ടത്തിൽ അവരെ പുറത്താക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Share this story