എ കെ ജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും അടിയന്തര യോഗം ചേരുന്നു

എ കെ ജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും അടിയന്തര യോഗം ചേരുന്നു

ദേശീയ അന്വേഷണ ഏജൻസികളുടെ റെയ്ഡ് ബിനീഷിന്റെ വീടിലടക്കം നടക്കുന്നതിനിടെ എ കെ ജി സെന്ററിൽ സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് കൂടിക്കാഴ്ച നടത്തുന്നത്.

മറ്റ് പാർട്ടി നേതാക്കളും എ കെ ജി സെന്ററിലേക്ക് എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് അടിയന്തര യോഗം ചേരുന്നത്

ശിവശങ്കറിന് പിന്നാലെ സിഎം രവീന്ദ്രനെയും ഇഡി വിളിപ്പിച്ചതോടെ പ്രതിപക്ഷം സർക്കാരിനെതിരായ ആരോപണം കടുപ്പിച്ചിരുന്നു. രവീന്ദ്രനെ ലക്ഷ്യം വെച്ച് പ്രതിപക്ഷം നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Share this story