നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു
Mar 27, 2020, 16:49 IST
വിദേശയാത്ര കഴിഞ്ഞു വന്ന് നിരീക്ഷണത്തിൽ കഴിയവെ സ്വദേശമായ കാൺപൂരിലേക്ക് മുങ്ങിയ കൊല്ലം സബ് കലക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. സർക്കാർ നിർദേശം ലംഘിച്ചതിനെ തുടർന്നാണ് നടപടി.
തന്റെ കണ്ണുവെട്ടിച്ചാണ് അനുപം മിശ്ര പുറത്തുകടന്നതെന്ന് അദ്ദേഹത്തിന്റെ ഗൺമാൻ മൊഴി നൽകിയിരുന്നു. ഇത് അധികൃതർ വിശ്വാസത്തിലെടുതത്ിട്ടില്ല. ഗൺമാനെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സിംഗപ്പൂർ, മലേഷ്യ യാത്രകൾ കഴിഞ്ഞ് മാർച്ച് 18നാണ് അനുപം മിശ്ര തിരികെയെത്തിയത്. അദ്ദേഹത്തോട് ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ വിവരം അറിയാനെത്തിയപ്പോഴാണ് ഇദ്ദേഹം മുങ്ങിയ വിവരം മനസ്സിലാകുന്നത്.