ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു

ആധാറും വോട്ടർ ഐഡിയും  തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു

ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരും. ഭേദഗതിയുടെ കരട് ഉടൻ മന്ത്രിസഭ പരിഗണിക്കും.

വോട്ടർ പട്ടികയിലെ കടന്നുകയറ്റങ്ങൾ ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിരുന്നു.

32 കോടി തിരിച്ചറിയൽ കാർഡുകൾ ആധാറുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധിപ്പിച്ചിരുന്നു. സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷം ആധാർ വിവരങ്ങൾ ശേഖരിക്കാമെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധിച്ചിരുന്നു

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യപ്രകാരമാണ് ജനപ്രാധിനിത്യ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ വ്യാജ വോട്ടർമാരെ വോട്ടർ ലിസ്റ്റിൽ നിന്നൊഴിവാക്കാൻ കഴിയുമെന്നാണ് കമ്മീഷൻ പ്രതീക്ഷിക്കുന്നത്.

Share this story