പൗരത്വ നിയമ ഭേദഗതി നടപ്പാക്കും; ഒരിഞ്ച് പോലും പുറകോട്ടുപോകില്ലെന്ന് അമിത് ഷാ

പൗരത്വ നിയമ ഭേദഗതി നടപ്പാക്കും; ഒരിഞ്ച് പോലും പുറകോട്ടുപോകില്ലെന്ന് അമിത് ഷാ

രാജ്യവ്യാപക പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ഒരിഞ്ച് പോലും പുറകോട്ടു പോകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. എത്രത്തോളം തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നുവോ അത്രത്തോളം ചെയ്‌തോളുവെന്ന് അമിത് ഷാ പറഞ്ഞു

നിയമഭേദഗതി വായിച്ചുവെങ്കിൽ ദയവായി ചർച്ച ചെയ്യാൻ രാഹുൽ ബാബയെ ക്ഷണിക്കുകയാണ്. വായിച്ചില്ലെങ്കിൽ ഇറ്റാലിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി തരാമെന്നും അമിത് ഷാ പരിഹസിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മഹാനായ വീർ സവർക്കറെ പോലും കോൺഗ്രസ് താറടിച്ചു കാണിക്കുന്നു. കോൺഗ്രസ് പ്രവർത്തകർ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു

പൗരത്വ നിയമത്തെ എതിർക്കുന്നതിന് പകരം കോട്ടയിൽ ദിനംപ്രതി മരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് അമിത് ഷാ പറഞ്ഞു. അമ്മമാർ നിങ്ങളെ ശപിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു

Share this story