പൗരത്വ നിയമഭേദഗതിക്ക് സ്റ്റേയില്ല; രണ്ടാഴ്ചക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് സുപ്രീം കോടതി

പൗരത്വ നിയമഭേദഗതിക്ക് സ്റ്റേയില്ല; രണ്ടാഴ്ചക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് സുപ്രീം കോടതി

ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസർക്കാർ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദേശം. അതേസമയം നിയമത്തിന് സ്‌റ്റേ അനുവദിക്കാൻ കോടതി തയ്യാറായില്ല

ഹർജികളിൽ ഇന്ന് കോടതി വാദം കേട്ടില്ല. കേന്ദ്രത്തിന്റെ നിലപാട് ആദ്യം അറിയണമെന്നായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. അറുപത് ഹർജികളാണ് നിയമത്തിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നത്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളിൽ കേന്ദ്രസർക്കാരിന്റെ മറുപടി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു

പാർലമെന്റ് പാസാക്കുന്ന നിയമത്തിൽ അപൂർവമായി മാത്രമാണ് സുപ്രീം കോടതി സ്‌റ്റേ നൽകാറുള്ളത്. മൗലികാവകാശം ലംഘിക്കുന്നുവെന്ന് കോടതിക്ക് ബോധ്യം വന്നാൽ മാത്രമേ ഇത്തരം കീഴ് വഴക്കങ്ങൾ ഉണ്ടാകാറുള്ളു.

നിയമത്തിന് സ്‌റ്റേ ഏർപ്പെടുത്തരുതെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ കക്ഷികൾക്ക് വേണ്ടി കപിൽ സിബലാണ് കോടതിയിൽ ഹാജരായത്.

 

Share this story