സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം; 62 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരു മരണം; 62 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരിച്ചത്. ഇദ്ദേഹത്തിന് ഗുരുതര കരൾ രോഗം ബാധിച്ചിരുന്നു. ഇന്നലെയാണ് മുഹമ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശത്തു നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്

സമ്പർക്കത്തിലൂടെ 14 പേർക്ക് രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂരിൽ സമ്പർക്കം മൂലം രോഗബാധിതരായവരിൽ നാല് പേർ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ്. നാല് പേർ വെയർ ഹൗസ് ലോഡിംഗ് തൊഴിലാളികളാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 20 പേർ മഹാരാഷ്ട്രയിൽ നിന്നും ഏഴ് പേർ ഡൽഹിയിൽ നിന്നും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് നാല് പേർ വീതവും പശ്ചിമ ബംഗാൾ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമാണ്.

ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. തൃശ്ശൂരിൽ 25 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് 13 പേർക്കും മലപ്പുറം 10, കാസർകോട് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1. സംസ്ഥാനത്താകെ ഇതുവരെ 2244 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1258 പേർ നിലവിൽ ചികിത്സയിലുണ്ട്

ഇന്ന് 62 പേർ രോഗമുക്തി നേടി. ഇതിൽ തിരുവനന്തപുരം ജില്ലയിൽ 16 പേരും കൊല്ലം രണ്ട് പേരും എറണാകുളം ആറ് പേരും തൃശ്ശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർകോട് അഞ്ച് പേരുമാണ്.

Share this story