രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 271 ആയി; രോഗബാധിതരിൽ 39 പേർ വിദേശികൾ

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 271 ആയി; രോഗബാധിതരിൽ 39 പേർ വിദേശികൾ

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയി ഉയർന്നു. ഇതിൽ 39 പേർ വിദേശികളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22 സംസ്ഥാനങ്ങളിലാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിൽ 52 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ കേരളത്തിൽ 40 പേർക്കും ഡൽഹിയിൽ 26 പേർക്കും യുപിയിൽ 24 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

നാല് പേരാണ് രാജ്യത്ത് കൊറോണ വൈറസ് ബാധിതരായി മരിച്ചത്. കർണാടക, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലായി ഓരോരുത്തരാണ് മരിച്ചത്.

അതേസമയം ലോകത്ത് മരണസംഖ്യ 11,417 ആയി ഉയർന്നു. ഇറ്റലിയിൽ മരണസംഖ്യ ചൈനയേക്കാളും മറികടന്ന് 4000ത്തിലധികമായി.

Share this story