കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനം പേർക്കും കൊവിഡ് ബാധയെന്ന് ഐസിഎംആർ സർവേ ഫലം

കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനം പേർക്കും കൊവിഡ് ബാധയെന്ന് ഐസിഎംആർ സർവേ ഫലം

രാജ്യത്തെ കണ്ടെയ്ൻമെന്റ് മേഖലകളിലെ ജനസംഖ്യയിൽ മൂന്നിലൊന്ന് പേരും ഇതിനോടകം കൊവിഡ് ബാധിതരായി മാറിയിട്ടുണ്ടാകുമെന്നും പലരും രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും ഐസിഎംആർ പഠനം. കണ്ടെയ്ൻമെന്റ് സോണുകളിലെ 15 ശതമാനം മുതൽ 30 ശതമാനം വരെ ജനങ്ങൾ കൊവിഡ് ബാധിതരായിട്ടുണ്ടാകുമെന്നാണ് ്‌സർവേ പറയുന്നത്.

ഹോട്ട് സ്‌പോട്ടുകളിലെ ആളുകളുടെ സാമ്പിളുകൾ ശേഖരിച്ചാണ് ഐസിഎംആർ പഠനം നടത്തിയത്. 10 സോണുകളിൽ നിന്നായി 500 സാമ്പിളുകൾ ശേഖരിച്ചു. മുംബൈ, പൂനെ, താനെ, ഡൽഹി, ഇൻഡോർ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.

സാർസ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി എലിസ ആന്റി ബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സർവേ ഐസിഎംആർ പൂർത്തിയാക്കിയിരുന്നു. സീറോ സർവേ കൂടി നടന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിച്ചു.

രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റി ബോഡിയായ ഐജിജിയുടെ സാന്നിധ്യമുണ്ടോയെന്നാണ് എലിസ ടെസ്റ്റിലൂടെ കണ്ടെത്താൻ ശ്രമിച്ചത്. കൊവിഡ് രോഗബാധിതനായ ഒരാളിൽ രണ്ടാഴ്ചക്ക് ശേഷം മാത്രമേ ഐജിജി ആന്റി ബോഡിയുടെ സാന്നിധ്യം ശരീരത്തിൽ കാണുകയുള്ളു. ഇത് മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യും. രോഗം വന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാകൂ.

Share this story