24 മണിക്കൂറിനിടെ 17 മരണം; ഇന്ത്യയിൽ കൊവിഡ് മരണം 166 ആയി ഉയർന്നു
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 17 പേർ. ഇതോടെ രാജ്യത്തെ മരണസംഖ്യ 166 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 5734 ആയി.
ഒരു ദിവസത്തിനിടെ 540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന കേന്ദ്രസർക്കാരിനെയും ആശങ്കയിലാക്കുന്നുണ്ട്.
കേസുകൾ കൂടൂന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ചെലവ് വെട്ടിക്കുറയ്ക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ബജറ്റ് വിഹിതത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമേ അടുത്ത 3 മാസം അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
Increase of 540 new COVID19 cases and 17 deaths in last 24 hours; India's total number of #Coronavirus positive cases rise to 5734 (including 5095 active cases, 473 cured/discharged and 166 deaths): Ministry of Health and Family Welfare pic.twitter.com/ooymN0Bb7U
— ANI (@ANI) April 9, 2020