ട്രാക്ടർ റാലി ഹരിയാന-ഡൽഹി അതിർത്തിയിലെന്ന് കർഷകർ; റിപബ്ലിക് പരേഡിനെ തടസ്സപ്പെടുത്തില്ല
Jan 14, 2021, 14:44 IST
കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രാക്ടർ റാലി ഡൽഹി-ഹരിയാന അതിർത്തിയിലാകും സംഘടിപ്പിക്കുകയെന്ന് കർഷക സംഘടനകൾ. റാലി ചെങ്കോട്ടയിലേക്ക് നടത്താൻ ഉദ്ദേശ്യമില്ല. റിപബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കർഷകർ അറിയിച്ചു
ചിലർ അവകാശപ്പെട്ടതു പോലെ ചെങ്കോട്ടയിൽ പ്രതിഷേധ സമരം നടത്തില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ബൽബീർ രജേവാൾ അറിയിച്ചു. കർഷക സമരത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന വിഘടനവാദ ഘടകങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും രജേവാൾ പറഞ്ഞു.
ജനുവരി 25ന് ഡൽഹി അതിർത്തിയിലേക്ക് എത്താൻ കർഷകരോട് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കർഷകരുടെ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി പോലീസ് മുഖേനയാണ് കോടതിയെ സമീപിച്ചത്.